നോട്ട് നിരോധനം മൊത്തവളര്‍ച്ചയ്ക്ക് എത്ര ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

നോട്ട് നിരോധനം മൊത്തവളര്‍ച്ചയ്ക്ക് എത്ര ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയ്ക്ക് എത്രബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സാമ്പത്തിക വളര്‍ച്ചയെന്നതിനാലാണ് കൃത്യത വരുത്താന്‍ സാധിക്കാത്തതെന്ന്് സര്‍ക്കാര്‍ അറിയിച്ചു. 

ഘടനാപരമായും ബാഹ്യപരമായും സാമ്പത്തികവുമായുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വളര്‍ച്ച നിജപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ നോട്ട് നിരോധനം ജിഡിപിയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വല്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com