ഇലക്ട്രിക്ക് കാര്‍ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; നാനോ മാതൃകയില്‍ പുതിയ ഇ -കാര്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് കാറുകള്‍ക്ക് പ്രധാന്യം നല്‍കാനും ആനുകൂല്യം നല്‍കാനുമുള്ള സര്‍ക്കാര്‍ ശ്രമത്തെ പിന്തുണച്ച് വരുമാനാടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനൊരുങ്ങുന്നു.

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണവുമായി കമ്പനി ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ അവതരിപ്പിച്ച ടാറ്റ നാനോയുടെ മാതൃകയില്‍ പുതിയ ഇലക്ട്രിക്ക് കാര്‍ നിര്‍മിക്കാനാണ് ആദ്യം ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നതെന്ന് ഓട്ടോകാര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മോഫഌക്‌സ് സ്ട്രക്ചറിലുള്ള പുതിയ ഹാച്ച്ബാക്ക് നിര്‍മിക്കുകയും ഇതിന് പവര്‍ട്രെയ്ന്‍ നല്‍കുകയുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2010ല്‍ നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ നാനോയുടെ മാതൃകയിലുള്ള ഇലക്ട്രിക്ക് കാര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നഗര ഉപയോഗത്തിന് ഇണങ്ങുന്ന രീതിയിലാകും നിര്‍മാണം. ലിഥിയം അയണ്‍ ബാറ്ററിയാകും ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അഞ്ച് മുതല്‍ ആറ് ലക്ഷം രൂപവരെയാകും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ ഫെയിം പദ്ധതിയനുസിരിച്ച് വിലയില്‍ ആനുകൂല്യം ലഭിക്കുമെന്നത് നേട്ടമാണ്.

2018 അവസാനത്തോടെ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com