വലിപ്പം വെറും 2.45 ഇഞ്ച്, 4ജി, ആന്‍ഡ്രോയിഡ്: ലോകത്തിലെ കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കാന്‍ യുനിഹെട്‌സ്

 
വലിപ്പം വെറും 2.45 ഇഞ്ച്, 4ജി, ആന്‍ഡ്രോയിഡ്: ലോകത്തിലെ കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കാന്‍ യുനിഹെട്‌സ്

ബെയ്ജിംഗ്:അഞ്ചും ആറും ഇഞ്ച് വലപ്പമുള്ള സ്മാര്‍ട്ടഫോണുകള്‍ വിപണിയില്‍ വിലസുമ്പോള്‍ 2.45 വലിപ്പത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ചൈനീസ് കമ്പനി യൂനിഹെട്‌സ്. 

വലിപ്പത്തിലല്ല പെര്‍ഫോമന്‍സിലാണ് കാര്യമെന്ന് ചൈനക്കാരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. 2.45 ഇഞ്ച് വലിപ്പമാണെങ്കിലും ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന 4ജി സപ്പോര്‍ട്ടു ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണായിരിക്കുമിത്. 

ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിക്ക് ഒരു ജിബി റാമും 8 ജിബി സ്‌റ്റോറേജ് സ്‌പേസും പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്‌റ്റോറേജ് സ്‌പേസുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകും. 950എംഎഎച്ചിന്റെ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് ഫോണിലുണ്ടാവുക.

ആന്‍ഡ്രോയിഡിന്റെ പുതിയ വെര്‍ഷന്‍ നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില ഏകദേശം 6400 രൂപയാരിക്കുമെന്ന് ടെക്ക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com