എടിഎമ്മില്‍ നിന്നു പിന്‍വലിച്ചാല്‍ 25 രൂപ, ബ്രാഞ്ചില്‍ നേരിട്ടു ചെന്നാല്‍ 50; എസ്ബിഐയുടെ കൊള്ള ഇനി ഇങ്ങനെ 

അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെപ്പോലും വെറുതെവിടാതെയാണ് ജൂണ്‍ ഒന്നു മുതലുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരണം. ബ്രാഞ്ചിലും എടിഎമ്മിലുമായി നാലു തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ സര്‍വീസ് ചാര്‍ജ്
എടിഎമ്മില്‍ നിന്നു പിന്‍വലിച്ചാല്‍ 25 രൂപ, ബ്രാഞ്ചില്‍ നേരിട്ടു ചെന്നാല്‍ 50; എസ്ബിഐയുടെ കൊള്ള ഇനി ഇങ്ങനെ 

ഇടപാടുകാരുടെ പോക്കറ്റ് കൊളളയടിച്ച് വീണ്ടും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊള്ള. എടിഎം വഴി ഓരോ തവണ പണം പിന്‍വലിക്കുന്നതിനും ഇരുപത്തിയഞ്ചു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് എസ്ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്. എടിഎം ഉപേക്ഷിച്ച് ബാങ്കില്‍ ചെന്ന് നേരിട്ടു പണമെടുത്താലും സര്‍വീസ് ചാര്‍ജ് ഈടാക്കും. മൂന്നു തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും അന്‍പതു രൂപയാണ് ചാര്‍ജ് നല്‍കേണ്ടത്. തൊഴിലുറപ്പു പദ്ധതിക്കും മറ്റുമായി ആവിഷ്‌കരിച്ച അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെപ്പോലും വെറുതെവിടാതെയാണ് ജൂണ്‍ ഒന്നു മുതലുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരണം. ബ്രാഞ്ചിലും എടിഎമ്മിലുമായി നാലു തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ തൊഴിലുറപ്പു തൊഴിലാളികളും സര്‍വീസ് ചാര്‍ജ് നല്‍കണം.

എടിഎം വഴിയുള്ള ഓരോ പിന്‍വലിക്കലിനും 25 രൂപ, ബിസിനസ് കറന്‍സ്‌പോണ്ടന്‍സ് വഴി 2000 രൂപ വരെ പിന്‍വലിക്കുന്നതിന് രണ്ടര ശതമാനവും നികുതിയും എന്നിങ്ങനെയാണ് പുതിയ സര്‍വീസ് ചാര്‍ജ്. ബിസിനസ് കറന്‍സ്‌പോണ്ടന്‍സ് വഴി പതിനായിരം രൂപ വരെ നിക്ഷേപിക്കുന്നതിന് .25 ശതമാനവും നികുതിയും നല്‍കണം.

പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും ബാങ്ക് ചാര്‍ജ് പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യായിരം രൂപ വരെയുള്ള ഇരുപതു നോട്ടുകള്‍ മാത്രമാണ ഇനി ചാര്‍ജ് നല്‍കാതെ മാറ്റി വാങ്ങാനാവുക. ഇരുപതു നോട്ടുകളില്‍ കൂടുതല്‍ കറന്‍സി മാറ്റാന്‍ ഒരോ നോട്ടിനും രണ്ടു രൂപയും നികുതിയും നല്‍കണം. അയ്യായിരം രൂപയ്ക്കു മുകളില്‍ നോട്ടു മാറ്റുന്നതിന് ഓരോ നോട്ടിനും രണ്ടു രൂപ അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഏതാണോ കൂടുതല്‍ എന്ന നിരക്കില്‍ ആയിരിക്കും ചാര്‍ജ്. 

സിറോ ബാലന്‍സ് അക്കൗണ്ടുകള്‍ അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നാലു തവണയാണ് പിന്‍വലിക്കല്‍ സൗജന്യമായി നടത്താനാവുക. എടിഎം വഴിയായാലും ബ്രാഞ്ച് വഴിയായാലും പിന്‍വലിക്കല്‍ നാലില്‍ കൂടുതല്‍ ആയാല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. ബ്രാഞ്ചില്‍ ഓരോ ഇടപാടിനും അന്‍പതു രൂപ വീതമാണ് ചാര്‍ജ്. മറ്റു ബാങ്കുകളിലെ എടിഎമ്മില്‍ ഓരോ ഇടപാടിനും ഇരുപതു രൂപ വീതം പിടിക്കും. എസ്ബിഐ എടിഎമ്മില്‍ പത്തു രൂപ വീതമാണ് ചാര്‍ജ് ഈടാക്കുക. 

ജന്‍ധന്‍ ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളിലും ബ്രാഞ്ച് വഴി സൗജന്യമായി പണം നിക്ഷേപിക്കാനുള്ള ഇടപാടുകളുടെ എണ്ണം മൂന്നായി കുറച്ച് നേരത്തെ എസ്ബിഐഉത്തരവ് ഇറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com