ജിയോയുടെ കോളുകള്‍ തടസപ്പെടുത്താന്‍ ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ സഖ്യം; അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ

ഇന്റര്‍കണക്ഷന്‍ പോര്‍ട്ടുകളുടെ അഭാവത്തെ തുടര്‍ന്ന് 1.8 കോടി കോളുകള്‍ ദിവസേന തടസപ്പെടുന്നതായാണ് ജിയോയുടെ അവകാശവാദം
ജിയോയുടെ കോളുകള്‍ തടസപ്പെടുത്താന്‍ ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ സഖ്യം; അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ

ന്യൂഡല്‍ഹി: ജിയോയുടെ കോളുകള്‍ തടസപ്പെടുത്താന്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവര്‍ സഖ്യം രൂപികരിച്ച് പ്രവര്‍ത്തിച്ചതായി കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തി. ജിയോയ്ക്ക് ആവശ്യമായ ഇന്റര്‍കണക്ഷന്‍ പോര്‍ട്ടുകള്‍ അനുവദിക്കാതെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ്‌
അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ശക്തരായ ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചതായാണ് സിസിഐ കണ്ടെത്തിയിരിക്കുന്നത്.

ഇതില്‍ അന്വേഷണം നടത്താനും സിസിഐ ഉത്തരവിട്ടിട്ടുണ്ട്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും സിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്റര്‍കണക്ഷന്‍ പോര്‍ട്ടുകളുടെ അഭാവത്തെ തുടര്‍ന്ന് 1.8 കോടി കോളുകള്‍ ദിവസേന തടസപ്പെടുന്നതായാണ് ജിയോയുടെ അവകാശവാദം. 22 മില്യണ്‍ ഉപഭോക്താക്കള്‍ ഉള്ള കമ്പനിക്ക് 12500 ഇന്റര്‍കണക്ഷന്‍ പോര്‍ട്ടുകള്‍ അനുവദിക്കണമെന്നാണ് നിയമം. എന്നാല്‍ 1400 ഇന്റര്‍ കണക്ഷന്‍ പോയിന്റ്‌സ് മാത്രമാണ് ഈ മൂന്ന് ടെലികോം ദാതാക്കള്‍ നല്‍കിയിട്ടുള്ളെന്ന് ജിയോ സിസിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

രണ്ട് ടെലികോം ദാതാക്കളെ ബന്ധിപ്പിക്കുന്ന ഫിസിക്കല്‍ ഇന്റര്‍ഫേസസ് ആണ് ഇന്റര്‍കമ്യൂണിക്കേഷന്‍ പോയിന്റ്‌സ്. ഈ വര്‍ഷം ആദ്യം ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ പോയിന്റ് അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നിവയ്ക്ക് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനോട് ശുപാര്‍ശ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com