ആയിരം കോടി നിക്ഷേപിച്ച പുതിയ ഡിസൈനര്‍ കൂട്ടായ്മയില്‍ കൂടുതല്‍ സുന്ദരനായി ഡിസയര്‍ എത്തി

ആയിരം കോടി നിക്ഷേപിച്ച പുതിയ ഡിസൈനര്‍ കൂട്ടായ്മയില്‍ കൂടുതല്‍ സുന്ദരനായി ഡിസയര്‍ എത്തി

ന്യൂഡെല്‍ഹി: പുതിയ ഡിസൈനിനായി വാഹന ഘടക നിര്‍മാതാക്കള്‍ക്കൊപ്പം ആയിരം കോടിയിലധികം നിക്ഷേപിച്ച മാരുതി സുസുക്കിയുടെ സബ്‌കോംപാക്ട് സെഡാന്‍ തുറുപ്പു ചീട്ട് ഡിസയര്‍ എത്തി. പഴയ ഡിസൈറില്‍ നിന്നും അടിമുടി മാറിയാണ് കൂടുതല്‍ സുന്ദരനായ ഡിസയര്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന വില്‍പ്പനക്കാരായ മാരുതി സുസുക്കി എത്തിച്ചിരിക്കുന്നത്.

പെട്രോള്‍ വേരിയന്റുകള്‍ക്ക് 5.45 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് 6.45 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപ വരെയുമാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില. 

പുതിയ ഡിസൈറിന്റെ ഉയരം 1,515 എംഎം ആണ്. പഴയതില്‍ നിന്ന് 40 എംഎം കുറവ്. അതേസമയം വീല്‍ബേസ് 20 എംഎം വര്‍ധിച്ച് 2,450 എംഎം ആയി. പുനര്‍രൂപകല്‍പ്പന ചെയ്ത 'എ' പില്ലറിലാണ് പുതിയ ഡിസര്‍ എത്തിയിരിക്കുന്നത്. മുന്‍ഭാഗത്ത് ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ബോള്‍ഡ് ക്രോം ഗ്രില്ലും നല്‍കി ബോള്‍ഡാക്കിയിട്ടുണ്ട്. 

പെട്രോള്‍ ഡിസൈറിലെ 1,197 സിസി 1.2 ലിറ്റര്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 61 കിലോവാട്ട് കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമേകും. 22 കിലോമീറ്ററാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത. 1,248 സിസി 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ പരമാവധി 55 കിലോവാട്ട് കരുത്തും 2,000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 28.4 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള കാറാണ് ഡിസയര്‍ എന്നും കമ്പനി. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 5 സ്പീഡ് എഎംടി എന്നിവയാണ് ഓപ്ഷനുകള്‍.

മാരുതി സുസുകി ബലേനോയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് ഡിസയര്‍ പങ്കുവെയ്ക്കുന്നത്. 2008 ല്‍ അവതരിപ്പിച്ചശേഷം ഇതുവരെ 1.38 ലക്ഷം ഡിസയറാണ് ഉപഭോക്താക്കളിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com