ഐപാഡ് മിനിയെ ആപ്പിള്‍ ഉടന്‍ കൊല്ലും!

ഐപാഡ് മിനിയുടെ ആയുസ് എണ്ണപ്പെട്ടുവെന്ന് ദീര്‍ഘകാലമായി ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍
ഐപാഡ് മിനിയെ ആപ്പിള്‍ ഉടന്‍ കൊല്ലും!

സിലിക്കണ്‍ വാലി: ആപ്പിള്‍ ഐപാഡ് മിനിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും പുതിയ അപ്‌ഡേറ്റുകളൊന്നും ഇനി ഐപാഡ് മിനിയില്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ തന്നെ വലിയ ഫോണുകളും കനം കുറഞ്ഞതും ലൈറ്റ് ആയിട്ടുള്ളതുമായ ഐപാഡുകള്‍ക്കുമിടയില്‍ ഐപാഡ് മിനിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാണ് ഈ കുഞ്ഞന്‍ ഐപാഡിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു വെര്‍ഷനില്‍ മാത്രമുള്ള ഐപാഡ് മിനിക്ക് ദീര്‍ഘകാലമായി ആപ്പിള്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മിനിയേക്കാള്‍ വലിയ വെര്‍ഷനിലുള്ള ടാബ്ലറ്റിന് മിനിയേക്കാള്‍ വില കുറവാണെന്നതും ഇതിന് കാരണമാണ്.

അതേസമയം, ആപ്പിള്‍ ഐപാഡ് മിനി എന്നുമുതല്‍ നിര്‍ത്തലാക്കുമെന്നോ അല്ലെങ്കില്‍ വിലയില്‍ കുറവ് വരുത്തുമെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഐപാഡ് മിനിയുടെ ആയുസ് എണ്ണപ്പെട്ടുവെന്ന് ദീര്‍ഘകാലമായി ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ഐപാഡ് പ്രോയുടെ ചെറിയ വെര്‍ഷനുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നുണ്ടെന്നും ടെക്ക് ലോകത്ത് വാര്‍ത്തകളുണ്ട്. നിലവില്‍ രണ്ട് വലിയ വെര്‍ഷനുകളിലാണ് ഐപാഡ് പ്രോ വിപണിയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com