ജിഎസ്ടി: ഫോണ്‍ ബില്ല് എത്രയാകും, മുടിവെട്ടാന്‍ ചെലവേറുമോ, റസ്‌റ്റോറന്റുകള്‍ക്കോ?

ജിഎസ്ടി: ഫോണ്‍ ബില്ല് എത്രയാകും, മുടിവെട്ടാന്‍ ചെലവേറുമോ, റസ്‌റ്റോറന്റുകള്‍ക്കോ?

ശ്രീനഗര്‍: ചരക്കു സേവന നികുതിക്കു (ജിഎസ്ടി) നിരക്കു സംബന്ധിച്ച് തീരുമാനമായി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി നിരക്ക് സംബന്ധിച്ച തീരുമാനമായത്. 5, 12, 18,  28 ശതമാനങ്ങളിലാണ് നിരക്ക് നിജപ്പെടുത്തയിരിക്കുന്നത്. 

ഇതില്‍ 5, 12 എന്നിവ സ്റ്റാന്‍ഡേര്‍ഡ് നിരക്കിലും 18, 28 എന്നിവ ലക്ഷ്വറി നിരക്കിലുമാണ്. മൊത്തം ഉല്‍പ്പന്നങ്ങളുടെ 80 ശതമാനത്തോളം 18 ശതമാനം സ്ലാബിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനത്തിന് കീഴില്‍ 18 ശതമാനം ഉല്‍പ്പന്നങ്ങളാണ് വരുന്നത്. 

1211 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് യോഗത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച തന്നെ കൗണ്‍സില്‍ ധാരണയില്‍ എത്തിയിരുന്നു. സ്വര്‍ണം, ബീഡി, ചെറുകാറുകള്‍, പാക്കറ്റ് ഭക്ഷണം എന്നിവയുടെ നിരക്ക് സംബന്ധിച്ചാണ് തര്‍ക്കം നീണ്ടുപോയത്

നികുതിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍
ഫ്രഷ് മീറ്റ്, മത്സ്യം, കോഴിയിറച്ചി, മുട്ട, പാല്‍, ബട്ടര്‍ മില്‍ക്ക്, തൈര്, തേന്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യപ്പൊടികള്‍, സിന്ദൂരം, പൊട്ട്, ഉപ്പ്, ബ്രെഡ്,  സ്റ്റാംപ്, ജുഡീഷ്യല്‍ പേപ്പറുകള്‍, പുസ്തകങ്ങള്‍, പത്രം, ഹാന്‍ഡ്‌ലൂം.

നികുതിയില്ലാത്ത സേവനങ്ങള്‍
ആയിരം രൂപയില്‍ കുറഞ്ഞ താരിഫിലുള്ള ഹോട്ടലുകളും ലോഡ്ജുകളും. മെട്രോ, ലോക്കല്‍ ട്രെയിന്‍, തീര്‍ത്ഥാടന യാത്ര, ഹജ്ജ് യാത്ര എന്നിവയെയും ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കും ജിഎസ്ടി ഇല്ല.


5 ശതമാനം ജിഎസ്ടി (ഉല്‍പ്പന്നം)
കോഫി, ക്രീം, സ്‌കിമ്മഡ് മില്‍ക്ക് പൗഡര്‍, പാല്‍പ്പെടി, ബ്രാന്റഡ് പനീര്‍, ശീതീകരിച്ച പച്ചക്കറികള്‍, കാപ്പിപ്പൊടി, ചായപ്പൊടി, മസാല, പിസ, റസ്‌ക്, മണ്ണെണ്ണ, കല്‍ക്കരി, മരുന്നുകള്‍, സ്‌റ്റെന്റ്, ലൈഫ് ബോട്ട്.

5 ശതമാനം ജിഎസ്ടി (സേവനം)
ഗതാഗത സേവനങ്ങള്‍ (റെയില്‍, വ്യോമയാനം) ചെറുകിട റെസ്‌റ്റോറന്റുകള്‍ എന്നിവയില്‍ നിന്ന് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കും. ഇവയുടെ മുഖ്യ ഇന്‍പുട്ട് ജിഎസ്ടി പരിധിയില്‍പ്പെടാത്ത പെട്രോളായതിനാലാണിത്. 

12 ശതമാനം ജിഎസ്ടി (ഉല്‍പ്പന്നം)
ശീതീകരിച്ച മാംസം, ബട്ടര്‍, ചീസ്, നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ്, മൃഗക്കൊഴുപ്പ്, സോസേജ്, പഴച്ചാറുകള്‍, ആയൂര്‍വേദ മരുന്നുകള്‍, മിച്ചര്‍, പല്‍പ്പൊടി, ചന്ദനത്തിരി, കളറിംഗ് ബുക്കുകള്‍, കുട, തുന്നല്‍ മെഷീന്‍, മൊബൈല്‍ ഫോണ്‍. 

12 ശതമാനം ജിഎസ്ടി (സേവനം)
നോണ്‍ എസി ഹോട്ടലുകള്‍, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍, തൊഴില്‍ കരാര്‍. 

18 ശതമാനം ജിഎസ്ടി (ഉല്‍പ്പന്നം)
മിക്കവാറും ഉല്‍പ്പന്നങ്ങള്‍ ഈ സ്ലാബിന് കീഴിലാണ്. റിഫൈന്‍ ചെയ്ത പഞ്ചസാര, പാസ്ത, കോണ്‍ഫ്‌ളേക്‌സ്, പേസ്റ്ററികള്‍, കേക്കുകള്‍, ജാം, സോസ്, സൂപ്പ്, ഐസ്‌ക്രീം, മിനറല്‍ വാട്ടര്‍, ടിഷ്യു പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍, നോട്ട് ബുക്ക് , സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, ക്യാമറ, സ്പീക്കറുകള്‍, മോണിറ്ററുകള്‍. 

18 ശതമാനം ജിഎസ്ടി (സേവനം)
മദ്യം വിളമ്പുന്ന ഹോട്ടലുകള്‍, ടെലികോം സേവനങ്ങള്‍, ഐടി സേവനങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനം ജിഎസ്ടിയായിരിക്കും.

28 ശതമാനം ജിഎസ്ടി (ഉല്‍പ്പന്നം)
ചുയിങ്ഗം, മൊളാസസ്, കൊക്കോ ഇല്ലാത്ത ചോക്‌ലേറ്റ്, ചോക്‌ലേറ്റ് വേഫേഴ്‌സ്, പാന്‍മസാല, പെയിന്റ്, ഡിയോഡ്രന്റ്, ഷേവിങ് ക്രീം, ഹെയര്‍ ഷാംപൂ, ഡൈ, സണ്‍സ്‌ക്രീന്‍, വാള്‍പേപ്പര്‍, സെറാമിക് ടൈല്‍സ്, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷര്‍, വാഷിങ് മെഷീന്‍, എടിഎം, വെന്‍ഡിങ് മെഷീനുകള്‍, വാക്വം ക്ലീനര്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവിംഗ് സെറ്റുകള്‍, ഓട്ടോമൊബീല്‍സ്, മോട്ടോര്‍സൈക്കിള്‍, സ്വകാര്യ ആവശ്യത്തിനുള്ള എയര്‍ ക്രാഫ്റ്റുകള്‍.

28 ശതമാനം ജിഎസ്ടി (സേവനം)
പഞ്ച നക്ഷത്ര ഹോട്ടലുകള്‍, റേസ് ക്ലബ്ബ് ബെറ്റിംഗ്, സിനിമ എന്നിവയാണ് ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ വരുന്ന സേവനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com