ടിഗ്വാന്‍ എത്തിച്ച്‌ഫോക്‌സ് വാഗണ്‍ വീണ്ടും എസ് യുവി വിപണിയില്‍

ടിഗ്വാന്‍ എത്തിച്ച്‌ഫോക്‌സ് വാഗണ്‍ വീണ്ടും എസ് യുവി വിപണിയില്‍

ന്യൂഡെല്‍ഹി: ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ എസ് യുവി വിപണിയിലേക്ക് വീണ്ടുമെത്തി. രണ്ടാം തലമുറ ടിഗ്വാന്‍ എത്തിച്ചാണ് കമ്പനി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന വിപണിയില്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്നത്.

ടൂറെഗ് എസ്‌യുവി നിര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യത്തെ എസ്‌യുവി വിപണിയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പുറത്തായിരുന്നു. 27.98 ലക്ഷം രൂപ മുതല്‍ 31.38 ലക്ഷം രൂപ വരെയാണ് ടിഗ്വാന് ഡെല്‍ഹി എക്‌സ് ഷോറൂമിലുള്ള വില. 

സ്‌കോഡ ഒക്ടോവിയ, സൂപ്പര്‍ബ്, ഓഡി എ3 എന്നിവയില്‍ നല്‍കിയ അതേ മോഡുലാര്‍ ട്രാന്‍സ്‌വേര്‍സ് മെട്രിക്‌സ് പ്ലാറ്റ്‌ഫോമിലാണ് പുതു തലമുറ ടിഗ്വാന്‍ നിര്‍മിച്ചിരിക്കുന്നത്. 

ഡീസല്‍ പവര്‍ട്രെയ്‌നില്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിക്കുക. രണ്ട് ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 141 ബിഎച്ച്പി കരുത്തും 1,7502,750 ആര്‍പിഎമ്മില്‍ പരമാവധി 340 എന്‍എം ടോര്‍ക്കുമേകും. 1,968 സിസി ടര്‍ബോചാര്‍ജ്ഡ്, 4 സിലിണ്ടര്‍ എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. 4മോഷന്‍ ഇന്റലിജന്റ് എഡബ്ല്യുഡി ആണ് െ്രെഡവ്‌ട്രെയ്ന്‍. 17.06 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

സിംപിള്‍ എസ് യുവി ലുക്കിലാണ് ടിഗ്വാന്‍ എത്തിയിരിക്കുന്നത്. അതായത്, ബോള്‍ഡ് ലുക്കില്ലാത്ത എസ്‌യുവിയായി.  4 മോഷന്‍ ഓള്‍ വീല്‍ െ്രെഡവ് (എഡബ്ല്യുഡി) സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ലൈറ്റുകള്‍, വേരിയന്റ് അനുസരിച്ച് 17 ഇഞ്ച് അല്ലെങ്കില്‍ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 3 സ്‌പോക് ഫല്‍റ്റ് ബോട്ടം സ്റ്റിയറിംഗ് വീലില്‍ മ്യൂസിക്, ടെലിഫോണി തുടങ്ങിയ ഇന്‍കാര്‍ കണ്‍ട്രോള്‍ സാധ്യമാകും. നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാണ് ടിഗ്വാനിലുള്ളത്. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഈയിടെ പുറത്തിറക്കിയ ഇസുസു എംയുഎക്‌സ്, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക്ക് എന്നിവയാണ് എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com