വീണ്ടും പിരിച്ചുവിടല്‍: ടാറ്റയില്‍ 1500 പേരുടെ തൊഴില്‍ നഷ്ടമാകും

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഒഴിവാക്കുന്നത് മുഴുവന്‍ മാനേജര്‍ തസ്തികയില്‍ഉള്‍പ്പെടുന്നവരെയാണ്.
വീണ്ടും പിരിച്ചുവിടല്‍: ടാറ്റയില്‍ 1500 പേരുടെ തൊഴില്‍ നഷ്ടമാകും

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഒഴിവാക്കുന്നത് മുഴുവന്‍ മാനേജര്‍ തസ്തികയില്‍
ഉള്‍പ്പെടുന്നവരെയാണ്. കമ്പനിയിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനു വേണ്ടിയാണെന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ടാറ്റ അറിയിച്ചു. രാജ്യത്തെ ഐടി കമ്പനികളുടെ പിരിച്ചു വിടല്‍ നടപടിക്കു പിന്നാലെയാണ് ടാറ്റയുടെ നടപടിയും.

ആകെയുള്ള മാനേജര്‍ തസ്തികയിലെ 10 മുതല്‍ 12 ശതമാനം ആളുകളെയാണ് ഒഴിവാക്കുകയെന്ന് ടാറ്റ സിഇഒ ഗണ്ടര്‍  ബുട്ട്‌സ്‌ചെക്ക് പറഞ്ഞു. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

മുന്‍ നിര ഇന്‍ഫ്രാസെട്രക്ചര്‍ കമ്പനികളിലൊന്നായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ 14,000 പേരെയാണ് പിരിച്ച് വിടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 10,000 ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. ഐടി സെക്ടറില്‍ മൊത്തം  50,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബാങ്കിങ്, ഐ.ടി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഫിനാന്‍സ് എന്നീ മേഖലകളിലെ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ച് വിടുന്നത് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com