ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ഇലക്ട്രിക്ക്

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ഇലക്ട്രിക്ക്

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനി മഹന്ദ്ര. കമ്പനിയുടെ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര ഇലക്ട്രിക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒറ്റ ചാര്‍ജിംഗില്‍ കൂടുതല്‍ ദൂരം ലഭിക്കുന്നതും കരുത്തു കൂടിയതുമായി വാഹനങ്ങള്‍ നിര്‍മിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് വാഹന വിഭാഗം മഹീന്ദ്ര ഇലക്ട്രിക്ക് ലക്ഷ്യമിടുന്നത്. ഇവി 2.0 എന്ന പുതിയ നാമത്തോടെയാണ് മഹീന്ദ്ര ഇലക്ട്രിക്ക് വാഹനങ്ങള്‍ അറിയിപ്പെടുക.


അടുത്ത തലമുറ കണക്റ്റഡ് കാര്‍ ടെക്‌നോളജികളിലും കമ്പനി നിക്ഷേപം ഉറപ്പാക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണം നിലവിലെ 5,000 യൂണിറ്റില്‍നിന്ന് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 12,000 യൂണിറ്റായി വര്‍ധിപ്പിക്കും.

ഇലക്ട്രിക് വാഹന രംഗത്ത് കമ്പനി ഇതുവരെ ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. നിലവില്‍ മഹീന്ദ്ര ഇ20 പ്ലസ്, മഹീന്ദ്ര ഇവെരിറ്റോ, മഹീന്ദ്ര ഇസുപ്രോ എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് വില്‍ക്കുന്നത്.

ആഗോള വിപണിയിലെന്ന പോലെ ഇന്ത്യന്‍ വിപണിയിലും ഇലക്ട്രിക്ക് കാറുകള്‍ക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ച് ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മാണവും വര്‍ധിപ്പിക്കും. നിലവില്‍ പ്രതിവര്‍ഷം 400 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര ഇലക്ട്രിക്ക് പുറത്തിറക്കുന്നത്. ഇത് 5,000 ആയി വര്‍ധിപ്പിക്കും.

കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി രൂപം നല്‍കിയ ഇലക്ട്രിക്ക് വാഹന നയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com