ജിഎസ്ടി വരുമ്പോള്‍ ഫ്രിഡ്ജിനും ടിവിക്കും വില കൂടും; സ്മാര്‍ട്ട്‌ഫോണ്‍ വില കുറയും

ജിഎസ്ടി വരുമ്പോള്‍ ഫ്രിഡ്ജിനും ടിവിക്കും വില കൂടും; സ്മാര്‍ട്ട്‌ഫോണ്‍ വില കുറയും

ന്യൂഡെല്‍ഹി:  ജൂലൈ മുതല്‍ ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളായ ടിവി, ഫ്രിഡ്ജ് വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിക്കും. സ്മാര്‍ട്ട്‌ഫോണ്‍, ചെറുകാറുകള്‍ എന്നിവയോടൊപ്പം നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി വരുമ്പോള്‍ വില കുറയും.

12,00 ഉല്‍പ്പന്നങ്ങളുടെയും, 500 സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് പരിശോധിക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയവയ്ക്ക് വില കുറയുമ്പോള്‍ ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഫ്രഷ് മില്‍ക്ക് എന്നിവയ്ക്ക് നികുതിയില്ലാതെ തുടരും.

എക്ക്‌ണോമിക്ക് ക്ലാസിലുള്ള വിമാന യാത്രയ്ക്കുള്ള ചെലവിലും നേരിയ കുറവുണ്ടാകും. ഓല, യൂബര്‍ തുടങ്ങിയ ടാക്‌സി സര്‍വീസുകളുടെ നികുതി ആറില്‍ നിന്ന് ജിഎസ്ടിയില്‍ അഞ്ചായി ചുരുക്കിയിട്ടുണ്ട്. ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍, മേക്ക്-അപ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി സ്ലാബ് 22 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്തിയത് ഇവയുടെ വില വര്‍ധിപ്പിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിര്‍മാണം നടക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് 12 ശതമാനം ജിഎസ്ടി നല്‍കണം. 15 ശതമാനമായിരുന്ന സേവന നികുതിയാണ് 12 ശതമാനം ജിഎസ്ടിയാക്കിയത്. പാക്ക്‌ചെയ്ത സിമന്റിനുള്ള നികുതി 31 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമാകും.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര, രണ്ട്ചക്ര വാഹനങ്ങളുടെ നികുതി 14 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്. അതേസമയം, .5 ശതമാനം വരെയായിരുന്ന സോളാര്‍ പാനലുകളുടെ നികുതി 18 ശതമാനമാക്കിയത് ഇവയുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടാക്കും.

ആയുര്‍വേദമടക്കമുള്ള മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കുമുള്ള നികുതി 13 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ചുരുക്കി. 13.5 ശതമാനമായിരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജിഎസ്ടിയില്‍ നിശ്ചയിച്ചിരിക്കുന്നത് 12 ശതമാനമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com