സയന്‍സും എഞ്ചിനിയറിംഗും പുരുഷന്‍മാരുടേത് മാത്രമോ?  

ലോകത്താകമാനമായി 11 ശതമാനം സ്ത്രീകളെ ഈ രണ്ട് മേഖലകളിലുമായി തൊഴില്‍ ചെയ്യുന്നൊള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.
സയന്‍സും എഞ്ചിനിയറിംഗും പുരുഷന്‍മാരുടേത് മാത്രമോ?  

ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനിയറിംഗ് മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന് ദി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനമായി 11 ശതമാനം സ്ത്രീകളെ ഈ രണ്ട് മേഖലകളിലുമായി തൊഴില്‍ ചെയ്യുന്നൊള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ ആര്‍ക്കിട്ടെക്റ്റ്, എഞ്ചിനിയര്‍ എന്നീ പ്രൊഫഷണുകള്‍ എന്തുകൊണ്ട് അവഗണിക്കുന്നു എന്നതിനെകുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നുണ്ട്. ഈ അവഗണനയ്ക്ക് കാരണമായി ആദ്യം കണ്ടെത്തിയത് എഞ്ചിനിയറിംഗിലെ സാധ്യതകളെകുറിച്ച് പെണ്‍കുട്ടികള്‍ക്കുള്ള ബോധവല്‍കരണത്തിന്റെ കുറവാണെന്നാണ്. എന്നാല്‍ സയന്‍സ്, എഞ്ചിനിയറിംഗ് തുടങ്ങിയവ ആണ്‍കുട്ടികളുടെ വിഷയമാണെന്ന മിഥ്യാധാരണ സ്ത്രീകളെ ഈ കരിയറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി എന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ കരിയറുകള്‍ തിരഞ്ഞെടുക്കുന്ന 11 ശതമാനം സ്ത്രീകള്‍ എന്തുകൊണ്ട് ഈ രംഗത്തേക്ക് തിരിഞ്ഞു എന്ന അന്വേഷണം മൂന്ന് ഉത്തരങ്ങളിലേക്കാണ് എത്തിച്ചത്.

സ്വാധീനമുള്ള ഒരു അദ്ധ്യാപകനില്‍ നിന്ന് ലഭിച്ച പ്രോത്സാഹനം.
അടുത്ത ബന്ധുവോ സുഹൃത്തോ മാതൃകയായി മാറിയത്. 
വലിയ ആലോചനകള്‍ക്കൊന്നും നില്‍ക്കാതെ ഈ മേഖലയിലേക്ക് എടുത്തുചാടിയവര്‍.

എന്തായാലും എതെങ്കിലും തരത്തിലുള്ള ഒരു പ്രേരണ ഇല്ലാതെ ആരും ഈ മേഖലകള്‍ തിരഞ്ഞെടുത്തിട്ടില്ല എന്നുള്ളതാണ് പൊതുവിലുള്ള വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com