ടെലികോം മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട് 

ഓട്ടോമേഷനും, കടബാധ്യതയുമാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം
ടെലികോം മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട് 

മുംബൈ: ടെലികോം മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. കടബാധ്യത ഉയര്‍ന്നതാണ് മേഖലയുടെ പ്രതാപത്തിന് മങ്ങലേല്‍ക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഭാവിയില്‍ ടെലികോം മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായി ജോലി ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. ടെലികോം മേഖലയില്‍ ഓട്ടോമേഷന്‍ വ്യാപകമാകുന്നതും തൊഴില്‍ നഷ്ടപ്പെടാനുളള സാധ്യതയുടെ ആക്കംകൂട്ടുന്നു. 

കടബാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അവരുടെ വയര്‍ലെസ് സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒരു മാസം കഴിയുമ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ജീവനക്കാര്‍ മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയിലാണ്. ടാറ്റാ ഗ്രൂപ്പ് അവരുടെ മൊബൈല്‍ ബിസിനസ്സ് ഭാരതി എയര്‍ടെലിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതും ആയിരങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കും. 

ഓട്ടോമേഷന്‍ ആണ് ടെലികോം മേഖലയില്‍ ജോലിയെടുക്കുന്നവരുടെ മറ്റൊരു ഭീഷണി. ഓട്ടോമേഷന്‍ കമ്പനികള്‍ വ്യാപകമാക്കുന്നത് നിരവധിപേരുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കും. ഇടത്തരം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത. ഇവര്‍ക്ക് മറ്റു ജോലികള്‍ ലഭിക്കാനുളള സാധ്യത കുറവാണ് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 40000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ശബളം കൈപ്പറ്റിയിരുന്ന എന്‍ജീനിയര്‍മാരും, സാങ്കേതിക വിദഗ്ധരുമാണ് ഏറ്റവുമധികം ആശങ്കപ്പെടുന്നത്. ഇവരുടെ ജോലി നഷ്ടപ്പെടുന്നത് ജീവിതനിലവാരത്തെയും കാര്യമായി ബാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com