ഇന്ത്യയില്‍ 2,19,000 കോടീശ്വരന്മാര്‍; ഏഷ്യന്‍ മേഖലയില്‍ നാലാമത് 

2015-2016 കാലഘട്ടത്തിനിടയില്‍ ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 9.5 ശതമാനത്തില്‍ കുതിപ്പാണ് കാണാന്‍ സാധിച്ചത്. ചൈനയുടെയും ജപ്പാന്റെയും വളര്‍ച്ചയേക്കാള്‍ കൂടുതലായിരുന്നു ഇന്ത്യയിലേത്.
ഇന്ത്യയില്‍ 2,19,000 കോടീശ്വരന്മാര്‍; ഏഷ്യന്‍ മേഖലയില്‍ നാലാമത് 

2,19,000 ലക്ഷാധിപതികളുമായി ഏഷ്യപെസഫിക്ക് പ്രദേശത്തെ ഏറ്റവുമധികം കോടീശ്വരന്‍മാരുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാമതെന്ന് റിപ്പോര്‍ട്ട്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവന ദാതാക്കള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കും വിദഗ്‌ദ്ധോപദേശം നല്‍കുന്ന വിദേശ സ്ഥാപനമായ കാപ്‌ജെമിനിയുടേതാണ് റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം സമ്പത്ത് ഏകീകരിച്ചാല്‍ അത് 877ബില്ല്യണ്‍ യുഎസ് ഡോളറോളം മൂല്യമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എഷ്യാ പെസഫിക് മേഖലയില്‍ അതിസമ്പന്നരുടെ ഇന്ത്യന്‍ വിഹിതം നാല് ശതമാനമാണെന്നാണ് 2017ലെ ഏഷ്യാ-പെസഫിക് വെല്‍ത്ത് റിപ്പോര്‍ട്ടില്‍(എപിഡബ്ലിയുആര്‍) പറയുന്നത്. ഒരു മില്ല്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപ ആസ്തി ഉള്ളവരെയാണ് അതിസമ്പന്നരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 

2016ന്റെ അവസാനം 28,91,000 ലക്ഷാധിപതികളായിരുന്നു ജപ്പാനില്‍ ഉണ്ടായിരുന്നത്. 11,29,000 കോടീശ്വരന്‍മാരുമായി ചൈന രണ്ടാം സ്ഥാനത്തും 2,55,000പേരുമായി ഓസ്‌ട്രേലിയ മൂന്നാമതുമായിരുന്നു. 2015-2016 കാലഘട്ടത്തിനിടയില്‍ ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 9.5 ശതമാനതിന്റെ കുതിപ്പാണ് കാണാന്‍ സാധിച്ചത്. ചൈനയുടെയും ജപ്പാന്റെയും വളര്‍ച്ചയേക്കാള്‍ കൂടുതലായിരുന്നു ഇന്ത്യയിലേത്. ചൈനയില്‍ അതിസമ്പന്നരില്‍ 9.1 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ജപ്പാനില്‍ ഇത് 6.3 ശതമാനമായിരുന്നു. 

2017-2018കാലഘട്ടത്തില്‍ മെച്ചപ്പെട്ട ജിഡിപി പ്രതീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ച മുന്നോട്ട് കുതിക്കുമെന്നും ഇത് കൂടുതല്‍ നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ലക്ഷാധിപതികളുടെ നിക്ഷേപം കൂടുതലും സിംഗപ്പൂരാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നു. സിംഗപ്പൂര്‍ 22.2 ശതമാനം, ദുബായ് 14.4 ശതമാനം, ലണ്ടന്‍ 13.4 ശതമാനം എന്നിങ്ങനെയാണ് അസറ്റ് അലോക്കേഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com