1600 മാറ്റങ്ങള്‍, ഇതാണ് പുതിയ എക്കോ സ്‌പോര്‍ട്

ഇന്ധനക്ഷമതയാണ് പുതിയ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത
1600 മാറ്റങ്ങള്‍, ഇതാണ് പുതിയ എക്കോ സ്‌പോര്‍ട്

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ രംഗത്ത് ചലനം സൃഷ്ടിക്കാന്‍ പുതിയ മോഡലുമായി ഫോര്‍ഡ്. ഫോര്‍ഡ് ഇന്ത്യയുടെ പ്രമുഖ ബ്രാന്‍ഡായ എക്കോസ്‌പോര്‍ടിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറങ്ങി. ആഭ്യന്തരവിപണിയെ കൂടുതലായി ആശ്രയിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പതിപ്പിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ഘടക ഉല്‍പ്പനങ്ങള്‍ക്ക് 85 ശതമാനവും ആഭ്യന്തര വിപണിയെയാണ് ആശ്രയിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 

7.31 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയുളള പ്രൈസ് ബാന്‍ഡിലാണ് പുതിയ എക്കോസ്‌പോര്‍ട്ട് വിപണിയില്‍ എത്തുന്നത്. ഡീസള്‍, പെട്രോള്‍ എന്നി രണ്ടു വെര്‍ഷനുകളിലും പുതിയ കാര്‍ വിപണിയില്‍ ലഭ്യമാകും.  ഇന്ധനക്ഷമതയാണ് പുതിയ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പെട്രോള്‍ മോഡലിന് 17 കിലോമീറ്റര്‍ വരെ മൈലേജേ് ലഭിക്കും. മുന്‍ ഡീസല്‍ മോഡലില്‍ ലഭിച്ചിരുന്ന സ്വീകാര്യത അംഗീകരിച്ച് യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ മുന്‍ ഡീസല്‍ മോഡലിന് ലഭിച്ചിരുന്ന ആകര്‍ഷണീയമായ മൈലേജ് പുതിയ പതിപ്പിനും ലഭിക്കും. 23 കിലോമീറ്റര്‍ മൈലജാണ് കമ്പനി അവകാശപ്പെടുന്നത്. 

1600 മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ എക്കോസ്‌പോര്‍ട്ട് വിപണിയില്‍ ഇറക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ മുന്‍സീറ്റുകളിലെ ഡ്യൂവല്‍ എയര്‍ ബാഗുകളും, എബിസി സംവിധാനവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം എക്കോ ബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ കമ്പനി നിര്‍ത്തലാക്കി. ആവശ്യകത കുറഞ്ഞതാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് കമ്പനി വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com