ആകര്‍ഷകമായ 100 ജിബി ഡേറ്റാ ഓഫറുമായി റിലയന്‍സ് ജിയോ ,വെട്ടിലായി മറ്റു ടെലികോം കമ്പനികള്‍

ആകര്‍ഷകമായ 100 ജിബി ഡേറ്റാ ഓഫറുമായി റിലയന്‍സ് ജിയോ
ആകര്‍ഷകമായ 100 ജിബി ഡേറ്റാ ഓഫറുമായി റിലയന്‍സ് ജിയോ ,വെട്ടിലായി മറ്റു ടെലികോം കമ്പനികള്‍

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സ്ഥാപനമായി റിലയന്‍സ് ജിയോ, പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുമായി സഹകരിച്ച് മികച്ച ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ചു. ഒപ്പോയുടെ പ്രമുഖ മോഡലുകളായ എഫ്് 3, എഫ് 3 പ്ലസ്, എഫ് വണ്‍ പ്ലസ് എന്നി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ആകര്‍ഷണീയമായ ഓഫര്‍. റിലയന്‍സ് ജിയോയുടെ 309 രൂപയുടെയോ,അതില്‍ അധികമോ വരുന്ന റീച്ചാര്‍ജ്ജുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് അധിക ഡേറ്റാ ഓഫര്‍ ലഭിക്കുക. 

ഓരോ റീച്ചാര്‍ജ്ജിനും 10 ജിബി ഫോര്‍ ജി ഡേറ്റ ലഭിക്കുന്നവിധമാണ് ഓഫര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പത്ത് റീച്ചാര്‍ജ്ജുകള്‍ക്ക് വരെ ഈ ഓഫര്‍ അനുസരിച്ചുളള ആനുകൂല്യം ലഭിക്കും. ഫലത്തില്‍ നിര്‍ദിഷ്ട സമയപരിധിയില്‍ 100 ജിബി ഡേറ്റ അധികം ഉപയോഗിക്കാവുന്ന ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഓഫര്‍ പ്രാബല്യത്തിലുണ്ടാകും. ഒപ്പോയുടെ മറ്റു മോഡലുകളായ  എ37എഫ്, എ33എഫ്, എ37എഫ്ഡബ്ലു, തുടങ്ങിയവയ്ക്ക് ആറു റീചാര്‍ജ്ജുകള്‍ക്ക് ഈ ഓഫര്‍ അനുസരിച്ചുളള ആനുകുല്യം ലഭിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com