കോണ്‍ഗ്രസ് വാദം വെറും പുകമറ, ജിഎസ്ടി നിരക്കുകള്‍ മോദി സര്‍ക്കാര്‍ കുറച്ചത് ഉന്നതതലസമിതിയുടെ നിര്‍ദേശപ്രകാരമെന്ന്റിപ്പോര്‍ട്ട് 

കോണ്‍ഗ്രസ് വാദം വെറും പുകമറ, ജിഎസ്ടി നിരക്കുകള്‍ മോദി സര്‍ക്കാര്‍ കുറച്ചത് ഉന്നതതലസമിതിയുടെ നിര്‍ദേശപ്രകാരമെന്ന്റിപ്പോര്‍ട്ട് 

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറായത് എന്ന പ്രതിപക്ഷം പ്രചാരണം തളളി 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് എന്ന പ്രചാരണം തളളി പുതിയ റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജിഎസ്ടിയെ ഗബ്ബര്‍ ടാക്‌സ് എന്ന പേരില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഇത്തരത്തിലുളള രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറായത് എന്ന നിലയില്‍ പ്രതിപക്ഷം പ്രചാരണവും അഴിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അവകാശവാദങ്ങളെ പൂര്‍ണമായി തളളി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഗുവാഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരാമവധി നികുതി നിരക്കായ 28 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന ഉല്‍പ്പനങ്ങളുടെ എണ്ണം കുറച്ചിരുന്നു. 50 ഉല്‍പ്പനങ്ങള്‍ക്ക് മാത്രം 28 ശതമാനം നിരക്ക് ചുമത്തുന്ന നിലയിലേക്കാണ് നികുതി ഘടന പരിഷ്‌ക്കരിച്ചത്. എന്നാല്‍ ഈ തീരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിരന്തരം നടത്തിയ കൂടിയാലോചനകളുടെ ഫലമായി ഉരിത്തിരിഞ്ഞതാണെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കൂടാതെ കൗണ്‍സില്‍ യോഗത്തിന് 14 ദിവസം മുന്‍പ് തന്നെ ജിഎസ്ടി കൗണ്‍സില്‍ സബ് കമ്മിറ്റി സമാനമായ നിലയിലുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത് നടപ്പിലാക്കുക മാത്രമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായത്. ജിഎസ്ടി നടപ്പിലാക്കിയ ജൂലായില്‍ നികുതി പിരിവില്‍ 17000 കോടി രൂപയുടെ കുറവുണ്ടായി. ഓഗസ്റ്റില്‍ നികുതി പിരിവ് മെച്ചപ്പെട്ടു. ഓട്ടോമൊബൈല്‍, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക സെസ്സ് വഴി 8000 കോടി രൂപ അധികം പിരിക്കാന്‍ ഓഗസ്റ്റില്‍ സാധിച്ചു.  ഈ അനുകൂല സാഹചര്യവും നികുതി ഘടന പരിഷ്‌ക്കരിക്കാന്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com