മൂഡീസ് റേറ്റിംഗ് പരിഷ്‌ക്കരിച്ചത് കാണൂ,കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന മറുപടിയുമായി അരുണ്‍ ജെയ്റ്റലി

14 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ വായ്പക്ഷമത തോത് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തിയതിന് പിന്നാലെയാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം
മൂഡീസ് റേറ്റിംഗ് പരിഷ്‌ക്കരിച്ചത് കാണൂ,കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന മറുപടിയുമായി അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌ക്കരണ നടപടികളില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ വായ്പക്ഷമത തോത് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തിയതിന് പിന്നാലെയാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി, നോട്ടു അസാധുവാക്കല്‍ എന്നി സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച നിരക്ക് താഴ്ന്നതിനെ പരിഷ്‌ക്കരണ നടപടികളുമായി കോര്‍ത്തിണക്കി കേന്ദ്രസര്‍ക്കാരിന് എതിരെ പ്രതിപക്ഷം പോര്‍മുഖം തീര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ വായ്്പക്ഷമതാ തോത് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തിയത്.  ബിഎഎ3 ല്‍ നിന്നും ബിഎഎ2 ആയിയാണ് ഇന്ത്യയുടെ റേറ്റിംഗ് പരിഷ്‌ക്കരിച്ചത്. ജിഎസ്ടി, നോട്ടുഅസാധുവാക്കല്‍, ആധാര്‍ നിര്‍ബന്ധമാക്കിയത് എന്നിവ കണക്കിലെടുത്താണ് മൂഡീസിന്റെ നടപടി. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മൂഡീസ് കണക്കിലെടുത്തു. 

ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് ഇന്ത്യ നീങ്ങുന്നതിനെ സാമ്പത്തിക പരിഷ്‌ക്കരണ രംഗത്തെ ചരിത്രപരമായ തീരുമാനമായിട്ടാണ് ലോകം വിലയിരുത്തുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച പരിഷ്‌ക്കരണ നടപടികളുടെ വൈകിവന്ന അംഗീകാരം കൂടിയാണ് മൂഡീസിന്റെ നടപടി എന്നും അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com