ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ 9.96കോടി രൂപ പറ്റിച്ചെന്ന് പരാതി  

ബംഗളൂരുവിലെ ഇന്ദിരാനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി-സ്റ്റോര്‍ എന്ന കമ്പനി ഉടമയായ നവീന്‍ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ 9.96കോടി രൂപ പറ്റിച്ചെന്ന് പരാതി  

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനുമെതിരെ പരാതിയുമായി ബിസിനസ്സുകാരന്‍ രംഗത്ത്. ബംഗളൂരുവിലെ ഇന്ദിരാനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി-സ്റ്റോര്‍ എന്ന കമ്പനി ഉടമയായ നവീന്‍ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ഫ്‌ളിപ്കാര്‍ട്ടിന് സപ്ലൈ ചെയ്ത 12,500 ലാപ്‌ടോപ്പുകളുടെ തുക കുടിശ്ശിക തീര്‍ത്ത് നല്‍കാത്തതാണ് പരാതിക്ക് കാരണം. 9.96 കോടി രൂപ ഫ്‌ളിപ്കാര്‍ട്ട് നല്‍കാനുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. 

ഫ്‌ളിപ്കാര്‍ട്ടിലെതന്നെ മൂന്ന് ജീവനക്കാരെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെയില്‍സ് ഡയറക്ടര്‍ ഹരി, അക്കൗണ്ട്‌സ് മാനേജര്‍മാരായ സുമിത് ആനന്ദ്, ഷാറക് എന്നിവരാണ് ഈ മൂന്ന് പേര്‍. 2015 ജൂണിനും 2016 ജൂണിനും ഇടയിലെ ബിഗ് ബില്ല്യണ്‍ ഡെ സെയിലിന് വേണ്ടിയാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തതെന്ന് നവീന്‍ കുമാര്‍ പരാതിയില്‍ പറയുന്നു. കുടിശ്ശികയുള്ള തുകയെകുറിച്ച് ചോദിച്ചപ്പോള്‍ 1,482 യൂണിറ്റ് മടക്കിനല്‍കിയ സ്ഥാനത്ത് 3.901 യൂണിറ്റ് നല്‍കി എന്ന തെറ്റായ ന്യായമാണ് കമ്പനി ഉന്നയിച്ചതെന്നും നവീന്‍ പരാതിപ്പെട്ടിട്ടുണ്ട്. നവീന്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ ഐപിസി സെക്ഷന്‍ 34, 406, 420 എന്നീ വകുപ്പുകളില്‍ പോലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com