ആമസോണ്‍ ഷോപ്പിംഗിനും ഇനി ആധാര്‍ നിര്‍ബന്ധം? 

നഷ്ടപ്പെട്ടുപോകുന്ന പാക്കുകള്‍ കണ്ടെത്താനായാണ് ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
ആമസോണ്‍ ഷോപ്പിംഗിനും ഇനി ആധാര്‍ നിര്‍ബന്ധം? 

ഉപഭോക്താക്കളോട് വെബ്‌സൈറ്റില്‍ ആധാറിന്റെ കോപ്പി അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍. നഷ്ടപ്പെട്ടുപോകുന്ന പാക്കുകള്‍ കണ്ടെത്താനായാണ് ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കേജ് നഷ്ടപ്പെട്ടെന്ന പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ വിശ്വാസിയത ഉറപ്പുവരുത്താന്‍ ആധാര്‍ ആവശ്യമാണെന്ന് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നു. ആധാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട പാക്കുകള്‍ കണ്ടെത്തുക ശ്രമകരമായി തീരുകയും ധാരാളം സമയമെടുക്കുകയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. 

ആധാര്‍ ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് സമാനമായ മറ്റ് സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളും ഉപയോഗപ്പെടുത്താനാകുമെന്ന് ആമസോണ്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. എന്നാല്‍ ആധാര്‍ നമ്പര്‍ നല്‍കാത്തതുമൂലം പരാതി രേഖപ്പെടുത്താന്‍ വിസമ്മതിച്ച ആമസോണ്‍ കേന്ദ്രങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരാതി നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് വലിയ ശ്രമം നടത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആമസോണ് പുറമേ എയര്‍ ബിഎന്‍ബി, ഉബര്‍, ഒല തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിലവില്‍ പാചകവാതകം ബുക്ക് ചെയ്യുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുവരെ നിരവധി കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com