സ്ത്രീ സംരംഭകര്‍ക്കായി 'ആമസോണ്‍ സഹേലി'

സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരു വിപണി ഒരുക്കുക എന്നതും അതുവഴി സ്ഥിര വരുമാനം നേടാന്‍ അവരെ സഹായിക്കുക എന്നതുമാണ്  ലക്ഷ്യം.
സ്ത്രീ സംരംഭകര്‍ക്കായി 'ആമസോണ്‍ സഹേലി'

സ്ത്രീ സംരംഭകരുടെ ഉല്‍പന്നങ്ങളെ പ്രചരിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമായി 'ആമസോണ്‍ സഹേലി' അവതരിപ്പിച്ചിരിക്കുകയാണ് ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. ആമസോണ്‍ സഹേലിയിലൂടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് സെല്‍ഫ് എംപ്ലോയിഡ് വുമന്‍സ് അസോസിയേഷനുമായും (സേവാ) ഇംപള്‍സ് സോഷ്യല്‍ എന്റര്‍പ്രൈസുമായും സഹകരിച്ചിട്ടുണ്ട്. മുന്നോട്ടുപോകുമ്പോള്‍ ഇത്തരത്തിലുള്ള കൂടുതല്‍ സംഘടനകളുമായി സഹകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് ആമസോണ്‍ വൃത്തങ്ങള്‍ പറഞ്ഞു. 

'ആമസോണ്‍ സഹേലി എന്ന ചുവടുവയ്പ്പിലൂടെ സ്ത്രീകള്‍നിര്‍മ്മിച്ച 350തോളം ഉല്‍പന്നങ്ങള്‍ ആമസോണിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാകും. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരു വിപണി ഒരുക്കുക എന്നതും അതുവഴി സ്ഥിര വരുമാനം നേടാന്‍ അവരെ സഹായിക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉടനീളമുള്ള ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാനമുള്ള അവസരമാണ് ഇതുവഴി സ്ത്രീ സംരംഭകര്‍ക്ക് മുന്നില്‍ തുറക്കുന്നത്', ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ ഗോപാല്‍ പിള്ള പറഞ്ഞു. 

സ്ത്രീകള്‍ക്കായി സൗജന്യ പരിശീലന പരിപാടികളും നൈപുണ്യ വികസന വര്‍ക്ക്‌ഷോപ്പുകളും ആമസോണ്‍ സഹേലിയുടെ ഭാഗമായി പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഓണ്‍ലൈന്‍ വില്‍പനയെക്കുറിച്ചും ഓണ്‍ലൈനില്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com