അല്‍പ്പം ലേറ്റായാലെന്താ, കുതിക്കുകയാണ് വെര്‍ന

തിയ പതിപ്പ് ഇറങ്ങി 40 ദിവസത്തിനകം 15,000 ബുക്കിംഗുകള്‍. ഒപ്പം 1.24 ലക്ഷത്തോളം എന്‍ക്വയറിയും
അല്‍പ്പം ലേറ്റായാലെന്താ, കുതിക്കുകയാണ് വെര്‍ന

ഹ്യൂണ്ടായിയുടെ വെര്‍ന അല്‍പ്പം വൈകിയാണ് ഇന്ത്യയില്‍ എത്തിയത്. ഇതുവരെ അഞ്ചു പതിപ്പുകള്‍ വെര്‍നയ്ക്കു വന്നെങ്കിലും ഇന്ത്യയില്‍ നാലാമത്തേതേ ആയിട്ടുള്ളൂ. (ആദ്യ വെര്‍ന ഇന്ത്യയില്‍ എത്തിയിരുന്നില്ല.) വൈകിയാണ് എത്തിയതെങ്കിലും എന്ത്? കുതിച്ചു പായുകയാണ് വെര്‍നയെന്നാണ് വിപണിയില്‍നിന്നുള്ള വാര്‍ത്തകള്‍. പുതിയ പതിപ്പ് ഇറങ്ങി 40 ദിവസത്തിനകം 15,000 ബുക്കിംഗുകള്‍. ഒപ്പം 1.24 ലക്ഷത്തോളം എന്‍ക്വയറിയും. 

അരങ്ങേറ്റ ആനുകൂല്യമെന്ന നിലയില്‍ 7.99 ലക്ഷം രൂപയാണ് പുതിയ വെര്‍നയുടെ ഡല്‍ഹി ഷോറൂം വില. ആദ്യ 20,000 ബുക്കിങ്ങുകള്‍ക്കു മാത്രമാവും ഈ വില ബാധകമാവുക. വര്‍ഷാവസാനത്തോടെ ഈ 20,000 'വെര്‍ണ'യും നിര്‍മിച്ചു വില്‍ക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

നൂറു കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് വെര്‍ന പുതുക്കിയത്. പൂര്‍ണമായും പുതിയതാണ് ഈ വെര്‍ന എന്നു തന്നെ പറയാം. എലാന്‍ട്രയുടെ പ്ലാറ്റ്‌ഫോമില്‍ നീളവും വീതിയും വീല്‍ബെയ്‌സും വര്‍ധിപ്പിച്ചാണ് വെര്‍നയുടെ രൂപകല്‍പ്പന. ഹൈസ്‌ട്രെങ്ത് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെ2പ്ലാറ്റ്‌ഫോമിലാണ് വെര്‍ന പടുത്തുയര്‍ത്തിയിരിക്കുന്നത്. അങ്ങനെ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് വെര്‍ന. 

ഹ്യുണ്ടായ്‌യുടെ പുതിയ വാഹനങ്ങളുടെ സിഗ്‌നേച്ചറെന്നു വിളിക്കാവുന്ന 'കാസ്‌കേഡിങ്'ഗ്രില്‍ തന്നെയാണ് വെര്‍നയ്ക്കും കൊടുത്തിരിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പിനു താഴെ ഭംഗിയുള്ള ഡേ ടൈം റണ്ണിങ് ലാമ്പ്. ശില്പഭംഗിയുള്ള ബമ്പറില്‍ ക്രോമിയം സ്ലോട്ടിനുള്ളില്‍, ക്രോമിയം പൊതിഞ്ഞ ഫോഗ് ലാമ്പുകള്‍. ചെരിഞ്ഞിറങ്ങുന്നതാണ് ബോണറ്റ്. സൈഡ് പ്രൊഫൈലില്‍ തനി യൂറോപ്യന്‍ ഡിസൈന്‍ ഭംഗി. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍. പിന്‍ഭാഗത്തെ അതിമനോഹരമാക്കുന്ന 'സ്‌ട്രെച്ച്ഡ്' ടെയ്ല്‍ ലാമ്പ്. വലിയ ബമ്പറില്‍, താഴെ റിഫഌറുകളും ബ്ലാക്ക് ക്ലാഡിങും.

വളരെ ചെറിയ വേഗത്തില്‍ അഞ്ചാം ഗിയറിലും ഓടിക്കാവുന്നതാണ് 159 സിസി, 123 ബിഎച്ച്പി എന്‍ജിന്‍. മികച്ച ബ്രേക്കിങ്ങും സസ്‌പെന്‍ഷനും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com