മാന്ദ്യം താല്‍ക്കാലികം, ജിഎസ്ടി കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ലോക ബാങ്ക്

ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ജിഎസ്ടി ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ്
മാന്ദ്യം താല്‍ക്കാലികം, ജിഎസ്ടി കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ലോക ബാങ്ക്

വാഷിങ്ടണ്‍: ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമെന്ന് ലോകബാങ്ക്. ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് വേണ്ടത്ര തയാറെടുപ്പുകളുണ്ടായിരുന്നില്ല എന്നതാണ് 
അതിനു കാരണം. വരുംമാസങ്ങളില്‍ അതു പരിഹരിക്കപ്പെടുമെന്നും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ജിഎസ്ടി ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അഭിപ്രായപ്പെട്ടു. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിന്നു ജിം യോങ് കിം.

ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന മുരടിപ്പ് താല്‍കാലികമാണ്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളിലെ പ്രശ്‌നം മൂലം  ഉണ്ടായതാണിത്. ഈ സ്ഥിതി മാറുകയും ജിഎസ്ടി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  

വരുന്ന മാസങ്ങളില്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച ദൃശ്യമാകും. ഈ വര്‍ഷംതന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരത കൈവരിക്കും. രാജ്യത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുുന്ന ശ്രമങ്ങള്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്നും ആ ശ്രമങ്ങള്‍ക്ക് ഉടന്‍തന്നെ പ്രയോജനങ്ങള്‍ കണ്ടുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിം യോങ് കിം അഭിപ്രായപ്പെട്ടു. 

ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി സംബന്ധിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഭരണപക്ഷത്തുനിന്നു തന്നെ പലരും സാമ്പത്തികസ്ഥിതിയുടെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com