രഘുറാം രാജന്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ സാധ്യത പട്ടികയില്‍? ആറ് പേരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്‌

ലിസ്റ്റില്‍ പേരുണ്ടാകാമെങ്കിലും വിജയ സാധ്യതയില്‍ രഘുറാം രാജന്‍ മുന്നിലുണ്ടോ എന്ന് വ്യക്തമല്ല
രഘുറാം രാജന്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ സാധ്യത പട്ടികയില്‍? ആറ് പേരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്‌

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് രഘുറാം രാജനും സാധ്യതാ പട്ടികയിലുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനായി രഘുറാം രാജന്‍ ഉള്‍പ്പെടെ ആറ് പേരാണ് പരിഗണനയിലുള്ളത്. ലിസ്റ്റില്‍ പേരുണ്ടാകാമെങ്കിലും വിജയ സാധ്യതയില്‍ രഘുറാം രാജന്‍ മുന്നിലുണ്ടോ എന്ന് വ്യക്തമല്ല. 

ക്ലാരിവേറ്റ് അനലിറ്റിക്‌സ് പുറത്തുവിട്ടിരിക്കുന്ന നോബല്‍ സമ്മാന ജേതാക്കളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റാണ് രഘുറാം രാജന് സാധ്യത കല്‍പ്പിക്കുന്നത്. കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രഘുറാം രാജനെ നോബല്‍ പ്രൈസിനായി പരിഗണിക്കുന്നതെന്നാണ് ക്ലാരിവേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മൂന്ന് വര്‍ഷം ആര്‍ബിഐ ഗവര്‍ണറായി സ്ഥാനം വഹിച്ച രഘുറാം രാജന്‍ 2016 സെപ്തംബര്‍ നാലിനായിരുന്നു സ്ഥാനം ഒഴിഞ്ഞത്. തിങ്കളാഴ്ചയാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com