പുതിയ നോട്ടുകളില്‍ സ്വച്ഛ്ഭാരത് മിഷന്റെ ലോഗോ; വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ

വിശദീകരണം തേടിയത് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍  സ്വച്ഛാഭാരത് മിഷന്റെ ലോഗോ വെക്കാനുളള തീരുമാനം സംബന്ധിച്ച് 
പുതിയ നോട്ടുകളില്‍ സ്വച്ഛ്ഭാരത് മിഷന്റെ ലോഗോ; വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പുതുതായി ഇറങ്ങിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ സ്വച്ഛാഭാരത് മിഷന്റെ ലോഗോ വെക്കാനുളള തീരുമാനം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയ പദ്ധതിയാണ്   സ്വച്ഛാഭാരത് മിഷന്‍.നോട്ടിലെ സ്വച്ഛാഭാരത് മിഷന്റെ ലോഗോ സംബ്ന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് മറുപടി നല്‍കാതിരുന്നത്. അതേ സമയം സുരക്ഷ ഉള്‍പ്പെടയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതെന്നാണ് ആര്‍.ബി.ഐയുടെ പ്രതികരണം.
സ്വച്ഛ്ഭാരത് മിഷന്‍ ലോഗോയും 'ഏക് കദം സ്വച്ഛ്താ കി ഓര്‍' എന്ന സന്ദേശവുമാണ് നോട്ടില്‍ ഉള്‍പ്പെടുത്തുന്നത്.
വിവരങ്ങള്‍ തേടി ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിലാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ഡി.ഇ.എ റിസര്‍വ് ബാങ്കിന് നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com