മോട്ടോ എക്‌സ് ഫോര്‍ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍

ഏകദേശം 30000 രൂപ വരെ വില വരുമെന്നാണ് സൂചന
മോട്ടോ എക്‌സ് ഫോര്‍ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍

ലെനോവയുടെ മോട്ടോ എക്‌സ് ഫോര്‍ സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 13 ന് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും. ട്വിറ്ററിലുടെയാണ് എക്‌സ് സീരിസിലെ പുതിയ പതിപ്പിന്റെ വിപണി പ്രവേശനം മോട്ടോ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ഒക്ടോബര്‍ മൂന്നിന് വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് വിപണി പ്രവേശനം നീണ്ടിവെയ്ക്കുകയായിരുന്നു. ഏകദേശം 30000 രൂപ വരെ വില വരുമെന്നാണ് സൂചന.  

ഗൂഗിള്‍ അസിസ്റ്റന്റും ആമസോണ്‍ അലക്‌സയുമാണ് മോട്ടോ എക്‌സ് ഫോറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇരു സേവനങ്ങളും ലഭ്യമാകുന്നതൊടൊപ്പം മറ്റു അത്യാധുനിക സാങ്കേതിക വിദ്യകളോടെ ആണ് മോട്ടോ എക്‌സ് ഫോര്‍ വിപണിയില്‍ എത്തുക.  ആന്‍ഡ്രോയിഡ് ന്യൂഗറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി. എല്‍.ടി.പി.എസ്. ഐ.പി.എസ്. ഡിസ്‌പ്ലേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോര്‍ണിങ് ഗോറില്ല ഗ്ലാസ് സംവിധാനം ഹാന്‍ഡ് സെറ്റിന് പ്രത്യേക സംരക്ഷണ കവചം തീര്‍ക്കും. 424 പി.പി.ഐയാണ് ഡിസ്‌പ്ലേ സാന്ദ്രത. സ്റ്റോറേജിന്റെ കാര്യത്തില്‍ 3 ജി.ബി. റാമും 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുമാണുളളത്. 3,000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com