റിലയന്‍സ് ജിയോ 84 ദിവസത്തെ ജനപ്രിയ പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു

28 ദിവസ കാലാവധിയുളള 149 രൂപ പ്ലാനിന്റെ പ്രതിദിന ഡേറ്റാ പരിധി ഇരട്ടിയാക്കി 
റിലയന്‍സ് ജിയോ 84 ദിവസത്തെ ജനപ്രിയ പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു

മുംബെ: റിലയന്‍സ് ജിയോ 84 ദിവസത്തെ ജനപ്രിയ പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചു. 399 നിരക്കില്‍ ലഭ്യമായിരുന്ന ദന്‍ ദന ദന്‍ പ്ലാനാണ് പരിഷ്‌ക്കരിച്ചത്. വ്യാഴാഴ്ച മുതല്‍ ഈ പ്ലാന് 459 രൂപ ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം പ്ലാന്‍ അനുസരിച്ച് ലഭ്യമായിരുന്ന സേവനങ്ങള്‍ എല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി ഫോര്‍ ജിബി ഡേറ്റാ സേവനമാണ് ഈ പ്ലാന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ വോയ്‌സ് കോളും, എസ്എംഎസും സൗജന്യമാണ് എന്നതാണ് ഈ പ്ലാനിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഇതിന് പുറമേ 28 ദിവസ കാലാവധിയുളള 149 രൂപ പ്ലാനിന്റെ സേവനം കൂടുതല്‍ ആകര്‍ഷണമാക്കി. ദീപാവലി ധമാക്കയോട് അനുബന്ധിച്ച് പ്രതിദിനം ഫോര്‍ ജിബി ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം ടു ജിബി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com