ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സാപ്പ് 

ഗ്രൂപ്പ് മാനേജ്‌മെന്റ് മെച്ചപ്പെടുത്താനുള്ള മറ്റ് പല ഫീച്ചറുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സാപ്പ് 

ടെക് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ വീണ്ടും പുതിയ പരിഷ്‌കരണങ്ങള്‍. വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ടുള്ളതാണ് പുതിയ മാറ്റങ്ങള്‍. ഗ്രൂപ്പംഗങ്ങള്‍ക്ക് ഗ്രൂപ്പിന്റെ പേര്, ആക്കണ്‍ തുടങ്ങിയവ മാറ്റാനുള്ള അവകാശം നല്‍കണോ വേണ്ടയോ എന്നത് ഇനി അഡ്മിന്റെ താല്‍പര്യമനുസരിച്ചാകും. ഗ്രൂപ്പ് മാനേജ്‌മെന്റ് മെച്ചപ്പെടുത്താനുള്ള മറ്റ് പല ഫീച്ചറുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഗ്രൂപ്പ് തുടങ്ങിയ വ്യക്തിയെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കണോ വേണ്ടയോ എന്ന തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഗ്രൂപ്പംഗങ്ങള്‍ക്കും അധികാരമുണ്ടാകും. എന്നാല്‍ ഈ പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ ലഭ്യമായിരിക്കില്ലെന്നും ഡെലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നും വാട്‌സാപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com