സഞ്ചരിക്കുന്ന ഫ്രിഡ്ജുമായി പാനസോണിക്‌ 

പാനസോണികിന്റെ സഞ്ചിരിക്കുന്ന ഫ്രിഡ്ജ് വിപണിയിലെത്തി  
സഞ്ചരിക്കുന്ന ഫ്രിഡ്ജുമായി പാനസോണിക്‌ 

ഭാവിയില്‍ നമ്മളെ ഇതിനും മടിയന്‍മാരാക്കി മാറ്റുന്ന തരത്തിലേക്കാണ് ടെക്‌നോളജിയുടെ പോക്ക്. ഭക്ഷണവും വെള്ളവുമെല്ലാം അടുത്തേക്കെത്തിക്കാന്‍ ആജ്ഞാപിക്കുമ്പോഴേക്കും അതനുസരിച്ച് കൊണ്ടുതരുന്ന ഒരു ഫ്രിഡ്ജിനെപ്പറ്റി ആലോചിച്ച് നോക്ക്. എന്നാലിവിടെ ആലോചിച്ച് തുടങ്ങുമ്പോഴേക്കും ജാപ്പനീസ് കമ്പനിയായ പാനസോണിക് അത്തരത്തിലൊരു ഫ്രിഡ്ജുമായി വിപണിയിലെത്തിയിരിക്കുകയാണ്.

ശബ്ദം തിരിച്ചറിയാന്‍ ശേഷിയുള്ള ഇതിന്റെ റോബോട്ടിക് വാക്വം ക്ലീനര്‍ നമ്മള്‍ വിളിക്കുന്ന സ്ഥലത്ത് വന്ന് നില്‍ക്കും. ടിവി കാണുമ്പോഴും പത്രം വായിക്കുമ്പോഴുമെല്ലാം വിശന്നാല്‍ ഫ്രിഡ്ജിനോട് പറഞ്ഞാല്‍ മതി. അത് കൊണ്ട്വന്ന് തന്നോളും. കൂടാതെ ഫ്രിഡ്ജിന്റെ മുകള്‍ഭാഗത്ത് തന്നെ ഭക്ഷണം ചൂടാക്കാനുള്ള സംവിധാനവുമുണ്ട്. എഴുന്നേല്‍ക്കാതെ തന്നെ അത് ചൂടാക്കി കഴിക്കാം. വീട്ടിലെ എല്ലാ സ്ഥലത്തേക്കും അനായാസമായി സഞ്ചരിക്കുന്ന ഈ കുഞ്ഞന്‍ ഫ്രിഡ്ജ് നമ്മളെ തീര്‍ത്തും മടിയന്‍മാരാക്കി മാറ്റുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. സാങ്കേതികവിദ്യ മനുഷ്യരുടെ ജീവിതത്തെ വളരെ ലക്ഷൂകരിക്കുകയും സുഖപ്രദമാക്കി മാറ്റുകയുമാണ്. 

മറ്റൊരു ഉപകരണം കൂടി പാനസോണിക് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. മദ്യവും മറ്റും തണുപ്പോടെ സൂക്ഷിക്കാനുള്ള സ്മാര്‍ട് സേക് കൂളര്‍ (Smart Sake Cooler) മദ്യത്തിന്റെ ലേബല്‍ സ്‌കാനിങ്ങിലൂടെ മനസിലാക്കി, അതിന്റെ കൂടെ കഴിക്കാന്‍ അനുയോജ്യമായ മദ്യം കൂടി നിര്‍ദേശിക്കുന്നുണ്ട്. ക്രിത്രിമ ബുദ്ധിയുള്ള ഒരു സ്മാര്‍ട് കിച്ചന്‍ ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുക എന്നതാണ് കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com