വരുന്നു ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍; ഒപ്പം സൗജന്യ കോള്‍ ഓഫറും

ലാവ, മൈക്രോമാക്‌സ് തുടങ്ങി രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാതാക്കളുമായി സഹകരിച്ചാണ് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്
വരുന്നു ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍; ഒപ്പം സൗജന്യ കോള്‍ ഓഫറും

ന്യൂഡല്‍ഹി: ജിയോ ഉള്‍പ്പെടെ സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരില്‍നിന്നുള്ള മത്സരം നേരിടാന്‍ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ലാവ, മൈക്രോമാക്‌സ് തുടങ്ങി രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാതാക്കളുമായി സഹകരിച്ചാണ് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്‌സ് എന്നീ കമ്പനികളാകും ഫോണ്‍ നിര്‍മിക്കുക.ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.

ജിയോ 1500 രൂപ ഡെപ്പോസിറ്റോടെ സൗജന്യ ഫോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ എയര്‍ ടെല്‍ 2500 രൂപയുടെ ഫോണ്‍ നല്‍കുന്ന പദ്ധതിയുമായി രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com