ആപ്പുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യാം; സ്വകാര്യത രക്ഷിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ നീക്കം 

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണങ്ങള്
ആപ്പുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യാം; സ്വകാര്യത രക്ഷിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ നീക്കം 

ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ വഴി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വ്യാപകമായി ചോരുന്നുവെന്ന പഴി കേള്‍ക്കുന്നതിനിടെ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഒന്നിച്ച് നീക്കം ചെയ്യാമെന്നതാണ് ഫേസ്ബുക്കിലെ പുതിയ പരിഷ്‌കരണം. ഇത്തരത്തില്‍ താത്പര്യമില്ലാത്ത ആപ്പുകള്‍ നീക്കം ചെയ്യുന്നതോടെ അവ ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകളും ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഡാറ്റാ ചോര്‍ച്ച വിവാദം നേരിട്ടുകൊണ്ടിരിക്കെ ഫേസ്ബുക്ക് നടത്തിയ സുപ്രധാന മാറ്റങ്ങളില്‍ ഒന്നാണ് ഇത്. 

ഫേസ്ബുക്ക് സെറ്റിംഗ്‌സില്‍ ആപ്പ്‌സ് എന്ന ഓപ്ഷണ്‍ തിരഞ്ഞെടുക്കുമ്പോഴാണ് ഉപഭോക്താക്കള്‍ക്ക് ആനാവശ്യമെന്ന് തോന്നുന്ന ആപ്പുകളെ നീക്കം ചെയ്യാന്‍ സാധിക്കുക.

ഡിലീറ്റ് ചെയ്യേണ്ട ആപ്പുകളെ ഒന്നൊന്നായി തിരഞ്ഞെടുത്തതിന് ശേഷം ഇവയെ കൂട്ടത്തോടെ നീക്കം ചെയ്യാനാകും. ഇതിനായി സ്‌ക്രീനിന്റെ ഏറ്റവും മുകളിലായുള്ള റിമൂവ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ ഡിലീറ്റ് ചെയ്ത ആപ്പ് നിങ്ങളുടെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തിരുന്ന വിവരങ്ങളെകുറിച്ചുള്ള ഒരു സന്ദേശം ലഭിക്കും. ആപ്പുകള്‍ വഴിയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ പുതിയ പരിഷ്‌കരണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com