ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് ഇനി റെയില്‍വേക്ക് സ്വന്തം

ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തു
ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് ഇനി റെയില്‍വേക്ക് സ്വന്തം

ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തു. ബീഹാറിലെ മധെപുര പ്ലാന്റില്‍ നിര്‍മിച്ച ട്രെയിന്‍ ഇന്ത്യയുടെ ഏറ്റവും ബൃഹത്തായ മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടാണ്. ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയുടെ സഹകരണത്തോടെയാണ് ട്രെയിനിന്റെ നിര്‍മാണം നടത്തിയത്. 12000 കുതിരശക്തിയുള്ള ഈ ഇലക്ട്രിക് ലോക്കോമോട്ടീവിന് മണിക്കൂറില്‍ 120കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് അല്‍സ്‌റ്റോം നല്‍കുന്ന വിവരം. 2020മാര്‍ച്ചോടെ 40 ലോക്കോമോട്ടീവുകളുടെ നിര്‍മാണം മധെപുര പ്ലാന്റില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആദ്യത്തെ ലോക്കോമോട്ടീവിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

അല്‍സ്‌റ്റോം കമ്പനിയുമായുള്ള കരാര്‍ പ്രകാരം അടുത്ത 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 800 എച്ച് പി ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ ലഭിക്കും. 20,000കോടി രൂപയാണ് ഇതിന് മുതല്‍മുടക്ക്. റെയില്‍വെയുടെ പ്രവര്‍ത്തനചിലവ് കുറയ്ക്കുന്നതും വായൂമലിനീകരണം കുറയ്ക്കുന്നതും ലക്ഷ്യവച്ചുള്ളതാണ് എല്ലാ ഇലക്ട്രിക് ലോക്കോമോട്ടീവുകളുമെന്ന് അല്‍സ്‌റ്റോം പറയുന്നു. 

പുതിയ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രെയ്‌നുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ചരക്ക് തീവണ്ടികളുടെ വേഗത ഇരട്ടിയായി  വര്‍ദ്ധിക്കും. ഇതോടെ ലോകത്തിലെ മികച്ച റേയില്‍വേകള്‍ക്കിടയില്‍ ഇന്ത്യ സ്ഥാനംപിടിക്കുമെന്ന് ആല്‍സ്റ്റോം വക്താക്കള്‍ പറയുന്നു. ഇന്ത്യയിലെ കാലവസ്ഥയ്ക്ക് അനുയോജ്യമായി ചരക്ക് ഗതാഗതത്തിന്റെ ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ട്രെയിനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com