ഉപയോക്താക്കളല്ലാത്തവരുടെയും വ്യക്തിവിവരങ്ങള്‍ ചോരുന്നു: യുഎസ് സെനറ്റിന് മുന്‍പില്‍ തെറ്റേറ്റുപറഞ്ഞ് സക്കര്‍ബര്‍ഗ് 

ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളല്ലാത്ത വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തുറന്ന് സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
ഉപയോക്താക്കളല്ലാത്തവരുടെയും വ്യക്തിവിവരങ്ങള്‍ ചോരുന്നു: യുഎസ് സെനറ്റിന് മുന്‍പില്‍ തെറ്റേറ്റുപറഞ്ഞ് സക്കര്‍ബര്‍ഗ് 

ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളല്ലാത്ത വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തുറന്ന് സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. പലതവണ ഇത്തരത്തിലൊരു വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കമ്പനി ഇതുവരെ ഇത് തുറന്ന് സമ്മതിച്ചിരുന്നില്ല. യുഎസ് സനറ്റ് അംഗങ്ങളുടെ കര്‍ശന ചോദ്യം ചെയ്യലിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം സമ്മതിച്ചത്. 

സുരക്ഷാ ആവശ്യങ്ങള്‍ക്കായാണ് ഫേസ്ബുക്കില്‍ അംഗത്വം എടുക്കാത്ത ആളുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സക്കര്‍ബര്‍ഗ് ഹിയറിംഗില്‍ പറഞ്ഞത്. 

സക്കര്‍ബര്‍ഗിനോട് ചോദ്യങ്ങള്‍ ചോദിച്ച ബെന്‍ ലുജാന്‍ ഫേസ്ബുക്കിന്റെ ഈ രീതി 'ഷാഡോ പ്രൊഫൈലുകള്‍' സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ ഡാറ്റ നിയന്ത്രിക്കുന്നുണ്ടെന്ന് പറയുമ്പോഴും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ അല്ലാത്തവരുടെ ഡാറ്റ പോലും നിങ്ങള്‍ ശേഖരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് സുരക്ഷാ കാരണങ്ങള്‍ മൂലമാണെന്ന മറുപടി സക്കര്‍ബര്‍ഗ് നല്‍കിയത്. 

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പുറത്തുനിന്നുള്ളവര്‍ ശേഖരിക്കുന്നത് കണ്ടെത്താനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചതെന്നും ഞങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ അല്ലാത്ത ആരെങ്കിലും ആവര്‍ത്തിച്ച് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് മനസിലാക്കാനാണ് ഇതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. 

ഫേസ്ബുക്കിന്റെ ഈ പ്രവര്‍ത്തി ചൂണ്ടികാട്ടി പല ന്യൂസ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഷാഡോ പ്രൊഫൈല്‍സ് എന്നൊന്നിനെകുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ഇതിന് മുന്‍പ് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com