മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിരക്ക് 250രൂപ മുതല്‍ 

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ യാത്രനിരക്ക് 250മുതല്‍ 3000 രൂപവരെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിരക്ക് 250രൂപ മുതല്‍ 

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ യാത്രനിരക്ക് 250മുതല്‍ 3000 രൂപവരെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് മേധാവി അച്ചല്‍ ഖരെയാണ് ടിക്കറ്റ് നിരക്കുകളെകുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.  

മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെയുള്ള മുഴുവന്‍ യാത്രയ്ക്ക് 3000 രൂപയായിരിക്കും നിരക്ക്. ബാന്ദ്രയില്‍ നിന്നും കുര്‍ള കോപ്ലക്‌സ് വരെയുള്ള യാത്രയ്ക്കാവും 250 രൂപ നല്‍കേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാന്ദ്രയില്‍ നിന്നും കുര്‍ളയിലേക്കുള്ള കുറഞ്ഞ ടാക്‌സി നിരക്ക് 650 രൂപയാണെന്നിരിക്കേ ബുള്ളറ്റ് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ജനപ്രിയമായി മാറുമെന്ന പ്രതീക്ഷ അച്ചല്‍ ഖരെ പ്രകടിപ്പിച്ചു

ട്രെയിനിലെ ബിസിനസ് ക്ലാസ്സിലെ ടിക്കറ്റ് നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്നും നിലവിലുള്ള കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിയില്‍ ജപ്പാന്റെ സ്വാധീനം കൂടുതലാണെന്ന വാദത്തേ അച്ചല്‍ ഖരെ തള്ളകളഞ്ഞു. 500കിലോ മീറ്റര്‍ നീളമുള്ള പദ്ധതിയുടെ 460കിലോ മീറ്ററും ഇന്ത്യന്‍ കോണ്‍ട്രാക്ടര്‍മാരാണ് നിര്‍മിക്കുന്നതെന്നും കടലിലൂടെയുള്ള 21കിലോമീറ്റര്‍ തുരങ്കം മാത്രമാണ് ജപ്പാന്‍ കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ട് നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തില്‍ 30000 മുതല്‍ 40000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന പത്ത് കോച്ചുകളടങ്ങിയ ട്രെയിന്‍ ഒരു ദിവസം 70 ട്രിപ്പുകളാവും നടത്തുക. ഒരു ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മണിക്കൂറില്‍ 320കിലോമീറ്റര്‍ വേഗതയുള്ള ട്രെയ്‌നുകള്‍ 2022ഓടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com