കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 11കോടി മൊബൈല്‍ ഫോണുകള്‍

2015-16സാമ്പത്തിക വര്‍ഷം രാജ്യം 11കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചതായി കേന്ദ്ര ഇലക്ട്രോണികിസ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 11കോടി മൊബൈല്‍ ഫോണുകള്‍

ന്യൂഡല്‍ഹി: 2015-16സാമ്പത്തിക വര്‍ഷം രാജ്യം 11കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചതായി കേന്ദ്ര ഇലക്ട്രോണികിസ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊബൈല്‍ നിര്‍മാണത്തില്‍ 90ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും 2014-15ല്‍ രാജ്യം ആറ് കോടി ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. 

2018 അവസാനത്തോടെ രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 1,32,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. 2014-15ല്‍ രാജ്യം 60ദശലക്ഷം ഫോണുകളായിരുന്നു നിര്‍മിച്ചിരുന്നതെന്നും 2015-16ല്‍ 110ദശലക്ഷം ഫോണുകള്‍ നിര്‍മിക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

''2015-16സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 54,000കോടി രൂപയായിരുന്നു. 2014-15 സാമ്പത്തിക വര്‍ഷം ഇത് 18,900കോടി രൂപ മാത്രമായിരുന്നു'', മന്ത്രി ചൂണ്ടികാട്ടി. 2017ന്റെ അവസാനം മൊബൈല്‍ നിര്‍മാണവ്യവസായത്തിന്റെ മൂല്യം 94,000കോടി രൂപയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com