ഭീം, റുപേ കാര്‍ഡ് വഴിയുളള പണമിടപാടുകള്‍ക്ക് ഇളവുമായി ജിഎസ്ടി കൗണ്‍സില്‍; 20 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

ഭീം, റുപേ കാര്‍ഡ് വഴിയുളള പണമിടപാടുകള്‍ക്ക് ഇളവുമായി ജിഎസ്ടി കൗണ്‍സില്‍; 20 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍. റുപേ കാര്‍ഡ്, ഭീം ആപ്പ് തുടങ്ങിയവ വഴി പണമിടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ജിഎസ്ടിഎനും ഇതിനാവശ്യമായ സംവിധാനം ഒരുക്കുമെന്ന് ധനകാര്യവകുപ്പിന്റെ ചുമതലയുളള പീയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇളവ് പ്രാബല്യത്തില്‍ വന്നാല്‍ റുപേ കാര്‍ഡ്, ഭീം ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന  ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി തുകയില്‍ നിന്നും 20 ശതമാനത്തിന്റെ കിഴിവ് ലഭിക്കും. എന്നാല്‍ കിഴിവ് പരമാവധി 100 രൂപ വരെ മാത്രമായിരിക്കുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. 

ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയുടെ നേതൃത്വത്തില്‍ ഒരു സംഘം മന്ത്രിമാരാണ് ഈ പദ്ധതിക്ക് രൂപംരേഖ തയ്യാറാക്കിയത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വര്‍ഷം 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com