ഡ്യുവല്‍ സിം ഐഫോണ്‍ വരുന്നു; പക്ഷേ ഇന്ത്യക്കാര്‍ നിരാശപ്പെടേണ്ടി വരും

ചൈനയെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഡ്യുവല്‍ സിം മോഡല്‍ കൊണ്ടുവരാന്‍ ആപ്പിള്‍ തീരുമിനിച്ചിരിക്കുന്നത്
ഡ്യുവല്‍ സിം ഐഫോണ്‍ വരുന്നു; പക്ഷേ ഇന്ത്യക്കാര്‍ നിരാശപ്പെടേണ്ടി വരും

പുതിയ ഐഫോണ്‍ മോഡല്‍ അടുത്ത മാസത്തോടെ ആപ്പിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഡ്യുവല്‍ സിം സൗകര്യമുള്ള മോഡലാണ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ പുതിയ മോഡലിനായി കുറച്ചുനാള്‍ കാത്തിരിക്കേണ്ടിവരും. ചൈനയെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഡ്യുവല്‍ സിം മോഡല്‍ കൊണ്ടുവരാന്‍ ആപ്പിള്‍ തീരുമിനിച്ചിരിക്കുന്നത്. 

ഐഫോണിന്റെ മൂന്ന് മോഡലുകളാണ് പുറത്തിറക്കാനിരിക്കുന്നത്. 6.1 ഇന്‍ജ് വലിപ്പവും 5.8 ഇന്‍ച് വലിപ്പവും 6.5 ഇന്‍ച് വലിപ്പത്തിലുമുള്ളവയാണ് ഇവ. ഇതില്‍ ഒന്നിലായിരിക്കും രണ്ട് സിം കാര്‍ഡ് ഇടാനുള്ള സൗകര്യമുണ്ടാവുക. മാത്രമല്ല ഇത് ഒരു മാര്‍ക്കറ്റിലേക്ക് മാത്രമായിരിക്കും എത്തിക്കുക. 6.1 ഇന്‍ചിലുള്ള എല്‍സിഡി ഐഫോണിലായിരിക്കും ഡ്യുവല്‍ സിം ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇതിന് വില കുറവായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

ചൈനയെയാണ് ഡ്യുവല്‍ സിം ഐഫോണിന്റെ പ്രഥമ മാര്‍ക്കറ്റായി ആപ്പിള്‍ കാണുന്നത്. ഇന്ത്യയിലേക്ക് പുതിയ മോഡല്‍ എത്താന്‍ സമയമെടുക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com