ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും ഇന്‍സ്റ്റാഗ്രാമിനും വിലേക്കര്‍പ്പെടുത്താന്‍ ആലോചന; ടെലികോം സേവനദാതാക്കളുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രം  

സാമൂഹ്യമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം എന്നിവയെ വിലക്കാനുളള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്
 ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും ഇന്‍സ്റ്റാഗ്രാമിനും വിലേക്കര്‍പ്പെടുത്താന്‍ ആലോചന; ടെലികോം സേവനദാതാക്കളുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രം  

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലേക്കര്‍പ്പെടുത്താനുളള സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാന്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം എന്നിവയെ വിലക്കാനുളള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനദാതാക്കളോടും ടെലികോം കമ്പനികളോടും കേന്ദ്ര ടെലികോം വകുപ്പ് അഭിപ്രായം ആരാഞ്ഞു.

വ്യാജപ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ ഇന്ത്യ ലജ്ജിച്ച് തലതാഴ്ത്താന്‍ ഇടയാക്കിയിരുന്നു. ഇതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളുമായി ചര്‍ച്ച നടത്താനും കേന്ദ്രസര്‍ക്കാരിന് ആലോചനയുണ്ട്.ആള്‍ക്കൂട്ടക്കൊലയില്‍ സുപ്രീംകോടതിയില്‍ നിന്നുംവരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകളെ തടയാന്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അടക്കമുളള സാധ്യതകളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും വ്യാജവാര്‍ത്തകള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. സാമൂഹ്യമാധ്യമങ്ങളെ ഇന്റര്‍നെറ്റില്‍ ബ്ലോക്ക് ചെയ്യുന്നത് അടക്കമുളള സാധ്യതകളെ കുറിച്ച് അഭിപ്രായം ആരാഞ്ഞ് ടെലികോം കമ്പനികള്‍ക്ക് ജൂലൈ 18നാണ് ടെലികോം മന്ത്രാലയം കത്ത് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com