22 ദിവസം, പത്ത് ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; മൊബൈല്‍ വിപണി കീശയിലാക്കി വണ്‍പ്ലസ്

സാംസങിനെയും സ്റ്റാറ്റസ് സിംബല്‍ ഫോണായി മാറിയ ആപ്പിളിനെയും ബഹുദൂരം പിന്നിലാക്കിയാണ് വണ്‍പ്ലസിന്റെ ഈ കുതിപ്പ്.
22 ദിവസം, പത്ത് ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; മൊബൈല്‍ വിപണി കീശയിലാക്കി വണ്‍പ്ലസ്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് വെറും 22 ദിവസങ്ങള്‍ കൊണ്ട് വിറ്റഴിച്ചത് പത്ത് ലക്ഷത്തിലധികം മൊബൈല്‍ ഫോണുകളാണ്. സാംസങിനെയും സ്റ്റാറ്റസ് സിംബല്‍ ഫോണായി മാറിയ ആപ്പിളിനെയും ബഹുദൂരം പിന്നിലാക്കിയാണ് വണ്‍പ്ലസിന്റെ ഈ കുതിപ്പ്.

 വണ്‍പ്ലസ് 6 ആണ്  ചൂടപ്പം പോലെ വിറ്റഴിഞ്ഞത്.  ഷവോമിയുടെ പാത പിന്തുടര്‍ന്ന് ഓണ്‍ലൈനിലൂടെയായിരുന്നു വണ്‍പ്ലസും വിപണിയിലേക്കിറങ്ങിയത്. 

ആറ് ജിബിയും എട്ട് ജിബിയുമാണ് ഈ സീരീസിലുള്ള ഫോണുകള്‍.64ജിബി,128 ജിബി, 265 ജിബി മെമ്മറിയും ലഭ്യമാണ്. 20 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറ 16 മെഗാപിക്‌സലുമാണ്. 34,999,രൂപയ്ക്ക് ആറ് ജിബി മോഡലും 39,999 രൂപയ്ക്ക് എട്ട് ജിബിറാമും എട്ട് ജിബി റാം,256 ജിബി മെമ്മറിയുള്ളതിന് 44,999 രൂപയുമാണ് വില.

 മോഡലുകള്‍ വിപണിയിലിറക്കി പ്രശംസ പിടിച്ചുപറ്റുമ്പോഴേക്കും അടുത്ത മികച്ച മോഡലുമായി രംഗത്തെത്താന്‍ വണ്‍ പ്ലസ് പരമാവധി ശ്രമിക്കുന്നുണ്ട്. 30,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലും ഇപ്പോള്‍ വണ്‍പ്ലസ് ആണ്. 14 ശതമാനം മാത്രമാണ് ആപ്പിളിന്റെ വില്‍പ്പന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com