ഫീച്ചര്‍ വിസ്മയം തീര്‍ത്ത് ആന്‍ഡ്രോയ്ഡ് 'പൈ' എത്തി; ഒന്‍പതാം പതിപ്പിന് മധുരപലഹാരത്തിന്റെ പേരിട്ട് ഗൂഗിള്‍

ആവശ്യമുള്ള ബ്രൈറ്റ്‌നെസ് ഉപയോക്താവിന് സ്വയം ക്രമീകരിക്കാനാവും എന്നുള്ളതാണ് പൈ യുടെ പ്രധാന സവിശേഷത
ഫീച്ചര്‍ വിസ്മയം തീര്‍ത്ത് ആന്‍ഡ്രോയ്ഡ് 'പൈ' എത്തി; ഒന്‍പതാം പതിപ്പിന് മധുരപലഹാരത്തിന്റെ പേരിട്ട് ഗൂഗിള്‍

ന്‍പതാം പതിപ്പിന് ആന്‍ഡ്രോയ്ഡ് പൈ എന്ന പേരാണ് ഗൂഗിള്‍ ഡെവലപ്പേഴ്‌സ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ ഏറെ ജനപ്രിയമായ മധുരപലഹാരമാണ് പൈ.  ഈ വര്‍ഷമാദ്യം നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് 'ആന്‍ഡ്രോയിഡ് പി' അവതരിപ്പിച്ചത്. ഒഎസിന് ഒടുക്കം 'പൈ'  എന്ന പേരാവും ഇടുകയെന്ന് ആരും സ്വപ്‌നത്തില്‍ വിചാരിച്ചിരുന്നില്ല. 

ആവശ്യമുള്ള ബ്രൈറ്റ്‌നെസ് ഉപയോക്താവിന് സ്വയം ക്രമീകരിക്കാനാവും എന്നുള്ളതാണ് പൈ യുടെ പ്രധാന സവിശേഷത. ഇന്റര്‍ഫേസിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗൂഗിള്‍ പിക്‌സലിലും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണിലുമാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക. ഗൂഗിളിന്റേതല്ലാത്ത ഫോണുകളിലേക്ക് പൈ എത്താന്‍ ഈ വര്‍ഷം അവസാനമായേക്കും.

 
 ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പുത്തന്‍ പൈ യുടെ വിശേഷം ഗൂഗിള്‍ പങ്കുവച്ചത്. ആന്‍ഡ്രോയ്ഡ് ഒഎസ് അപ്‌ഡേറ്റ് ഗൂഗിള്‍ ഫോണുകളില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com