ലാപ്പ് ടോപ്പിന് 20000 രൂപ  ക്യാഷ് ബാക്ക്,സ്മാര്‍ട്ട് ഫോണിന് 10000 ; ഓഫര്‍ പെരുമഴയുമായി പേടിഎം ഫ്രീഡം സെയില്‍ ഇന്നുമുതല്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരം കടുപ്പിച്ച് ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍
ലാപ്പ് ടോപ്പിന് 20000 രൂപ  ക്യാഷ് ബാക്ക്,സ്മാര്‍ട്ട് ഫോണിന് 10000 ; ഓഫര്‍ പെരുമഴയുമായി പേടിഎം ഫ്രീഡം സെയില്‍ ഇന്നുമുതല്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരം കടുപ്പിച്ച് ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന് പിന്നാലെ മറ്റൊരു മൊബൈല്‍ ഫോണ്‍ വാലറ്റായ  പേടിഎമ്മും ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇന്നുമുതല്‍ ആഗസ്റ്റ് 15 വരെയുളള പ്രത്യേക വില്‍പ്പനയില്‍ 100 കോടി രൂപ വരെയുളള ക്യാഷ് ബാക്കാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. 

വില്‍പ്പനമേളയില്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളാണ് നല്‍കുക. ഓഫറുകള്‍,ക്യാഷ് ബാക്ക്, ഡീല്‍സ് എന്നിങ്ങനെ തരംതിരിച്ച് മേള ആകര്‍ഷണീയമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വില്‍പ്പനസമയത്ത്, പേടിഎം മാളുകളില്‍ ലാപ്പ്‌ടോപ്പുകള്‍ക്ക്ും മറ്റു ഇലക്ട്രോണിക് ഉല്‍പ്പനങ്ങള്‍ക്കും 20000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 10000 രൂപ വരെ ആനുകൂല്യം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇഎംഐയ്ക്ക് ചെലവില്ല എന്നതാണ് മറ്റൊരു ആകര്‍ഷണീയത.

ആവശ്യക്കാര്‍ ഏറെയുളള ഗൃഹോപകരണങ്ങള്‍ക്കും ഇളവുണ്ട്. 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് അനുവദിച്ചിരിക്കുന്നത്.  ഗൃഹോപകരണങ്ങള്‍ വീടുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇലക്ട്രോണിക് ഉല്‍പ്പനങ്ങള്‍ എന്ന പോലെ ഇഎംഐ ഇളവ് ഇവിടെയും ബാധകമാണ്.

മിഡ്‌നൈറ്റ് സൂപ്പര്‍ ,ഫഌഷ് സെയില്‍, ബസാര്‍, തുടങ്ങിയ പേരുകളിലാണ് മേളയില്‍ വില്‍പ്പന സംഘടിപ്പിക്കുന്നത്. മിഡ്‌നൈറ്റ് സെയില്‍  അനുസരിച്ചുളള ഓഫറുകള്‍ രാത്രി 10 മണിക്കും രാവിലെ 10 മണിക്കും ഇടയില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക. എല്ലാ രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ ലഭിക്കുന്നതാണ് ഫഌഷ് സെയില്‍സ്. 5000 രൂപ വരെയുളള പര്‍ച്ചേയ്‌സിന് കുറഞ്ഞത് 1250 രൂപ വരെ ക്യാഷ് ബാക്ക് അനുവദിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com