ജിയോ ജിഗാ ഫൈബറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; നടപടി ക്രമങ്ങള്‍ ഇങ്ങനെ

കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം ആദ്യഘട്ടത്തില്‍ നല്‍കുക
ജിയോ ജിഗാ ഫൈബറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; നടപടി ക്രമങ്ങള്‍ ഇങ്ങനെ

മുംബൈ: റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാ ഫൈബറിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. 

ആവശ്യക്കാര്‍ക്ക് മൈ ജിയോ ആപ്പ് വഴിയും ജിയോ ഡോട്ട് കോം വഴിയും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം ആദ്യഘട്ടത്തില്‍ നല്‍കുക.

വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. റൂട്ടറിനൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്‌സും കണക്ഷനൊപ്പം നല്‍കും. 600 ചാനലുകളും ജിയോയുടെ ശേഖരത്തിലുള്ള സിനിമകളും പാട്ടുകളും ഇതിലൂടെ ലഭിക്കും. 

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

മൈജിയോ ആപ്പ് അല്ലെങ്കില്‍ ജിയോ ഡോട്ട് കോം തുറക്കുക
ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗടാബ് ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങളുള്ള പേജിലെത്തും. ആവശ്യമെങ്കില്‍ വ്യക്തിഗത വിവരങ്ങളും വിലാസവും മാറ്റാന്‍ കഴിയും. 
അടുത്തതായി തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ മുഴുവന്‍ പേരും ഫോണ്‍ നമ്പറും നല്‍കണം. 
വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ മൊബൈലില്‍ ലഭിക്കുന്ന ഒടിപി കൂടി ചേര്‍ക്കണം.
തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ അതുവരെ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ തെളിയും ശരിയാണെന്ന് സ്ഥിരീകരിച്ചശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com