ഒടുവില്‍ ആ കണക്കും പുറത്ത്; തിരിച്ചെത്താത്തത് 13,000 കോടി രൂപ മാത്രം, 99.30 ശതമാനം നോട്ടും ബാങ്കുകളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക് 

നിരോധിച്ച നോട്ടുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തിരികെ എത്താത്തത് എന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്
ഒടുവില്‍ ആ കണക്കും പുറത്ത്; തിരിച്ചെത്താത്തത് 13,000 കോടി രൂപ മാത്രം, 99.30 ശതമാനം നോട്ടും ബാങ്കുകളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക് 

മുംബൈ: കളളപ്പണം തടയാന്‍ ലക്ഷ്യമിട്ടാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത് എന്ന വാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം ലക്ഷ്യത്തില്‍ നിന്ന് പാളിയെന്നാണ്. നിരോധിച്ച നോട്ടുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തിരികെ എത്താത്തത് എന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 രണ്ടുവര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അസാധുവാക്കിയത്. വിപണിയില്‍ പ്രചരിച്ചിരുന്ന 15.44 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകളാണ് അന്ന് നിരോധിച്ചത്. എന്നാല്‍ 15.31 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകള്‍ തിരിച്ചുവന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന് സാരം.
ഫലത്തില്‍ 13000 കോടി രൂപ മാത്രമാണ് തിരിച്ച് എത്താത്തത് എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. കളളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നടപടി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com