വിട്ടുകൊടുക്കാന്‍ തയ്യാറല്ല;  വെല്ലുന്ന മോഡലുമായി മേഴ്‌സിഡസിന്റെ കോടികളുടെ കാര്‍ വിപണിയില്‍

പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ മേബാച്ചിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.
വിട്ടുകൊടുക്കാന്‍ തയ്യാറല്ല;  വെല്ലുന്ന മോഡലുമായി മേഴ്‌സിഡസിന്റെ കോടികളുടെ കാര്‍ വിപണിയില്‍

ന്യൂഡല്‍ഹി:  പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ മേബാക്കിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. മേബാക്ക് എസ് 650 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇതിന് 2.73 കോടി രൂപയാണ് വില വരുക. ഭാരത് സ്റ്റേജ് ഫോര്‍ എന്‍ജിന്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളുമായി ഇന്ത്യന്‍ നിരത്തിലെത്തുന്ന മേബാക്ക് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതൊടൊപ്പം മേഴ്‌സിഡസ് ഇ ക്ലാസ് ഓള്‍ ടെറെയ്‌നും പുറത്തിറക്കി.

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പ്രമുഖ വന്‍കിട വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ് ഇലക്ട്രിക് ബസുമാണ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്. സെര്‍ക്യൂട്ട് എസ് എന്ന് പേരുളള വാഹനം ആറുമാസത്തിനകം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രമുഖ ഇരുചക്രവാഹനനിര്‍മ്മാതാക്കളായ യമഹയും ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധനേടി. 155 സിസി ശേഷിയുളള ആര്‍ 15 3.0 എന്ന മോട്ടോര്‍ ബൈക്കാണ് യമഹ അവതരിപ്പിച്ചത്. 1,25,000 രൂപയാണ് എക്‌സ് ഷോ റൂം വില. കൂടുതല്‍ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു

രാജ്യത്തെ മറ്റൊരു പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും പുതിയ മോഡല്‍ അവതരിപ്പിച്ചു. സ്‌കൂട്ടര്‍ വിഭാഗത്തില്‍ ആക്ടിവ ഫൈവ് ജിയാണ് ഹോണ്ട പുറത്തിറക്കിയത്. ഹീറോ മോട്ടോകോര്‍പ്പ് ഡ്യൂയറ്റിന്റെയും മയിസ്‌ട്രോയുടെയും പുതിയ മോഡലുകളും എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com