അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 500  പോയിന്റിന്റെ നഷ്ടം 

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 500  പോയിന്റിന്റെ നഷ്ടം 

അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകൂത്തി. വിപണിയുടെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു.

മുംബൈ: അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകൂത്തി. വിപണിയുടെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 

യുഎസ് ബോണ്ടുകളുടെ മൂല്യം ഉയരുമെന്ന കണക്കുകൂട്ടലില്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഇന്ത്യനന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. പത്തു ഓഹരികളില്‍ എട്ടിലും ഇടിവ് നേരിടുകയാണ്. വിപണിയുടെ തുടക്കത്തില്‍ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 2.24 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറുകിട ഇടത്തരം ഓഹരികളിലെല്ലാം തന്നെ നഷ്ടം നേരിട്ടു.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടിസിഎസ് ഓഹരികളിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 

ഇന്നലെ തുടര്‍ച്ചയായ കനത്ത നഷ്ടങ്ങള്‍ക്ക് ഒടുവില്‍ വിപണി തിരിച്ചുകയറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com