ഫേസ്ബുക്ക് വിട്ടൊഴിയുന്ന യുവത്വം; ഇപ്പാള്‍ ലൈക്കാനും ചാറ്റാനും തിരക്കുകൂട്ടുന്നത് പ്രായമായവര്‍

സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാവുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.
ഫേസ്ബുക്ക് വിട്ടൊഴിയുന്ന യുവത്വം; ഇപ്പാള്‍ ലൈക്കാനും ചാറ്റാനും തിരക്കുകൂട്ടുന്നത് പ്രായമായവര്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഫേസ്ബുക്ക് ആണ്. എന്നാല്‍ ബുക്കില്‍ ഇന്ന് യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്നാണ് റിപ്പോര്‍ട്ട്.  പ്രായമായവര്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന് പ്രീതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്. സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാവുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

2018ല്‍ ബ്രിട്ടനിലെ 12 വയസിനും 17 വയസിനും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18 നും 24 നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷമായി ചുരുങ്ങുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇമാര്‍ക്കറ്റര്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 2017ല്‍ നിന്നും ഏഴ് ലക്ഷം പേരുടെ കുറവ്. 

അതേസമയം  55 വയസിന് മുകളിലുള്ളവരുടെ എണ്ണം ഫെയ്‌സ്ബുക്ക് ഈ വര്‍ഷത്തെ ഉപയോക്താക്കളുടെ ആകെ എണ്ണത്തില്‍ രണ്ടാമതെത്തുകയും ചെയ്യും.

ഇന്‍സ്റ്റാഗ്രാം വന്നതോടെ അതിലേക്ക് ആകൃഷ്ടരായ യുവാക്കളെ വരുതിയിലാക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചെങ്കിലും സ്‌നാപ് ചാറ്റ് ഫെയ്‌സ്ബുക്കിന് വെല്ലുവിളിയാണ്. ബ്രിട്ടനില്‍ വലിയ വളര്‍ച്ചയാണ് സ്‌നാപ്ചാറ്റ് ആപ്ലിക്കേഷനുണ്ടായിട്ടുള്ളത്. ബ്രിട്ടനിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നുമുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ 43 ശതമാനം വളര്‍ച്ച നേടാന്‍ സ്‌നാപ്ചാറ്റിനായെന്ന് ഇ മാര്‍ക്കറ്റര്‍ അനലിസ്റ്റ് ബില്‍ ഫിഷര്‍ പറയുന്നു.

ഫേ്ബുക്കിന്റെ പ്രായമാണ് മുതിര്‍ന്നവര്‍ക്കിടയില്‍ ഫേ്‌സ്ബുക്കിന് പ്രീതി വര്‍ധിക്കാന്‍ മറ്റൊരു കാരണമായി സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 14 വയസ് തികയുന്ന ഫേസ്‌സ്ബുക്കിന്റെ നീണ്ട കാലത്തെ വിജയകരമായ നിലനില്‍പ്പ് മുതിര്‍ന്നവര്‍ക്കിടയില്‍ താല്‍പര്യം വര്‍ധിക്കാനുള്ള മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഈ വര്‍ഷം 55 വയസിന് മുകളിലുള്ള അഞ്ച് ലക്ഷം പുതിയ ഉപയോക്താക്കളെ ഫേസ്‌സ്ബുക്കിന് ലഭിക്കുമെന്നാണ് ഈ മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍. അതായത് ഈ വര്‍ഷം 55 വയസിനും 64 വയസിനും ഇടയിലുള്ള ഫേസ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 64 ലക്ഷത്തില്‍ എത്തും.

മുതിര്‍ന്നവര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിചിതമായി വരുന്നതും. മക്കളുമായും കൊച്ചുമക്കളുമായും വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ബന്ധപ്പെടുന്നതിനുമായും സോഷ്യല്‍ മീഡിയയിലേക്ക് ചുവടുവെക്കുന്നതും മധ്യവയസ്‌കരായ ഉപയോക്താക്കളുടെ വര്‍ധനയ്ക്ക് കാരണമാണെന്നും വിലയിരുത്തുന്നു. 

പ്രായം മാനദണ്ഡമാക്കുമ്പോള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വ്യത്യാസം വരുന്നുണ്ടെങ്കിലും സമൂഹ മാധ്യമരംഗത്ത് പ്രഥമ സ്ഥാനം ഫെയ്‌സ്ബുക്കിന് തന്നെയാണ്. 

3.26 കോടി സ്ഥിരം ഉപയോക്താക്കളാണ് ബ്രിട്ടനില്‍ ഫെയ്‌സ്ബുക്കിനുള്ളത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം 1.57 കോടിയില്‍ നിന്ന് 1.84 കോടിയായി വര്‍ധിക്കുമെന്നും സ്‌നാപ്ചാറ്റ് ഉപയോക്താക്കളുടെ എണ്ണം 1.48 കോടിയില്‍ നിന്നും 1.62 കോടിയായി വര്‍ധിക്കുമെന്നും ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം 1.24 കോടിയില്‍ നിന്നും 1.26 കോടിയായി വര്‍ധിക്കുമെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com