തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും മറ്റ് ആപ്ലിക്കേഷനിലൂടെയും വരുന്ന തെലുങ്ക് വാക്കിലുള്ള സന്ദേശം തുറക്കുന്നതോടെയാണ് ഡിവൈസുകള്‍ തകരാറിലാവുന്നത്
തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

രു തെലുങ്ക് അക്ഷരത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിള്‍. ഒരൊറ്റ വാക്കിന്റെ ശക്തിയില്‍ ഐഫോണുകളും ഐപാഡുകളും ഉള്‍പ്പടെ നിരവധി ഡിവൈസുകള്‍ തകര്‍ന്നതോടെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് കമ്പനി. വാട്ട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും മറ്റ് ആപ്ലിക്കേഷനിലൂടെയും വരുന്ന തെലുങ്ക് വാക്കിലുള്ള സന്ദേശം തുറക്കുന്നതോടെയാണ് ഡിവൈസുകള്‍ തകരാറിലാവുന്നത്. 

ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍, ഐപാഡ്, മാക്‌സ്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയാണ് മെസേജിലൂടെ തകരാറിലാവുന്നത്. ഇതിലൂടെ ഐ മെസേജ്, വാട്ട്‌സ്ആപ്പ്, ജിമെയില്‍ ഫേയ്‌സ്ബുക്ക് മെസെഞ്ചര്‍ എന്നിവ തകരാറിലാവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യും. ഈ സന്ദേശം നീക്കുന്നതുവരെ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായി തുടരും. സാധാരണയായി മുഴുവന്‍ സംഭാഷണവും ഡിലീറ്റ് ചെയ്താല്‍ മാത്രമേ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. 

തെലുങ്ക് അക്ഷരം ആരെങ്കിലും അയക്കുകയാണെങ്കില്‍ നോട്ടിഫിക്കേഷനില്‍ പോയി ഇതിന്റെ ത്രെഡിനെ ഡിലീറ്റ് ചെയ്യണം. ഇറ്റാലിയന്‍ ബ്ലോഗായ മൊബൈല്‍ വേള്‍ഡാണ് ഈ വൈറസിനേക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇത് സ്ഥിരീകരിച്ചുകൊണ്ട് നിരവധി ആപ്പിള്‍ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞതോടെ ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ആപ്പിള്‍. ഇത്തരത്തിലുള്ള മെസേജ് ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അത് തുറക്കരുതെന്നുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com