മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല; വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് കേന്ദ്രം

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊബൈല്‍ നമ്പര്‍ 13 അക്കമാക്കാന്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍.
മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല; വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊബൈല്‍ നമ്പര്‍ 13 അക്കമാക്കാന്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ ആശങ്കകുലരായ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കി, നിലവിലെ രീതി തന്നെ തുടരുമെന്ന് കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്വയ്പ്പിങ് മെഷീന്‍ , കാറുകള്‍, ഇലക്ട്രിസിറ്റി മീറ്ററുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എംടുഎം നമ്പറുകള്‍ 13 അക്കത്തിലേക്ക് മാറുമെന്ന ഉത്തരവ് മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നുവെന്ന് കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.ജൂലൈ ഒന്നുമുതല്‍ ഇത്തരം സേവനങ്ങള്‍ക്ക് നല്‍കുന്ന നമ്പറുകള്‍ 13 അക്കമുളളതായിരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതാണ് തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതെന്ന് കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണത്തില്‍ പറയുന്നു.  

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്നതിനാണ് എംടുഎം ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നത്.  പുതിയ ഉത്തരവ് നിലവിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ബാധിക്കുകയില്ലെന്ന് സ്ഥിരീകരിച്ചതായി ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നി കമ്പനികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com