രാജ്യത്തിന്റെ അഭിമാനമായ എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി 

പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി. എയര്‍ഇന്ത്യയെ നവീകരിക്കാന്‍ അഞ്ചുവര്‍ഷം സമയം അനുവദിക്കണം.
രാജ്യത്തിന്റെ അഭിമാനമായ എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി 

ന്യൂഡല്‍ഹി:  പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കരുതെന്ന് പാര്‍ലമെന്ററി സമിതി. എയര്‍ഇന്ത്യയെ നവീകരിക്കാന്‍ അഞ്ചുവര്‍ഷം സമയം അനുവദിക്കണം. ഇക്കാലയളവില്‍ കടം എഴുതിതളളാനുളള സാഹചര്യം ഒരുക്കണമെന്നും പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന.

എയര്‍ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ അനുവദിച്ച മൂലധന സഹായം അപര്യാപ്തമാണ്. പല പല ഗഡുക്കളായി സഹായം അനുവദിച്ചത്് എയര്‍ഇന്ത്യയുടെ സാമ്പത്തിക , ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പലപ്പോഴും ഉയര്‍ന്ന പലിശക്ക് വായ്പ എടുക്കാന്‍ വരെ എയര്‍ഇന്ത്യയെ ഇത് നിര്‍ബന്ധിതരാക്കിയെന്നും സമിതി വിലയിരുത്തുന്നു. ഗതാഗതം, ടൂറിസം, സംസ്‌ക്കാരം എന്നിവയുടെ പാര്‍ലമെന്ററി സമിതിയാണ് എയര്‍ഇന്ത്യയെ സ്വകാര്യവത്ക്കരിക്കുന്നത് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.  രാജ്യത്തിന്റെ അഭിമാനം എന്ന നിലയില്‍ എയര്‍ ഇന്ത്യയെ സംരക്ഷിക്കുന്നതിന് മറ്റു ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാനും സമിതി നിര്‍ദേശിക്കുന്നു. 

ഓഹരി വില്‍പ്പനയിന്‍മേലുള്ള പുതുക്കിയ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ 2012 മുതല്‍ 2022വരെയുള്ള പത്ത് വര്‍ഷക്കാലത്തേക്കുള്ള ടേണ്‍ എറൗണ്ട് പ്ലാനും ഫിനാന്‍ഷ്യല്‍ റീസ്ട്രക്ച്വറിങ് പ്ലാനുമാണ് കമ്മിറ്റി പരിശോധിച്ചത്. എയര്‍ ഇന്ത്യ എല്ലാക്കാര്യത്തിലും മുന്നേറ്റം കാണിക്കുന്നതായും കമ്മിറ്റി നീരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com